Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനസമരം പാഴ്‌വാക്കല്ല, ചുംബിക്കാന്‍ മുട്ടിനിന്നവരല്ല സമരക്കാരെന്ന് നടി സജിത മഠത്തില്‍

കൊച്ചി: ചുംബന സമരത്തിലൂടെ പ്രശസ്തരായ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതോടെ സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ ചുംബന സമരത്തെ വിമശിച്ചു കൊണ്ടായിരുന്നു രാഷ്ട്രീയ-സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. അതേസമയം, ചുംബന സമരത്തില്‍ പങ്കെടുത്ത നടി അരുന്ധതി അനുകൂലിച്ച് എത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സജിത മഠത്തില്‍ ചുംബന സമരം എന്ന ആശയത്തെ അനുകൂലിച്ചെത്തിയിരിക്കുന്നത്. രാഹുലിനെയും രശ്മിയെയും അറസ്റ്റ് ചെയ്തു എന്നു കരുതി ചുംബന സമരം പാഴ്‌വാക്കായി മാറുന്നില്ലെന്നാണ് സജിത മഠത്തില്‍ പറയുന്നത്.

ചുംബന സമരം പാഴ്‌വാക്കായി മാറുന്നില്ല

ചുംബന സമരം പാഴ്‌വാക്കായി മാറുന്നില്ല

രാഹുലിനെയും രശ്മിയെയും അറസ്റ്റ് ചെയ്തു എന്നു കരുതി ചുംബന സമരം പാഴ്‌വാക്കായി മാറുന്നില്ലെന്നാണ് സജിത മഠത്തില്‍ പറയുന്നത്.

ആശയത്തെ പിന്തുണയ്ക്കുന്നു

ആശയത്തെ പിന്തുണയ്ക്കുന്നു

ചുംബന സമരത്തിന്റെ ആശയത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്നാണ് താരം പറഞ്ഞത്. അന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും സജിത പറയുന്നു.

പെണ്‍വാണിഭം ഇതിനുമുന്‍പും

പെണ്‍വാണിഭം ഇതിനുമുന്‍പും

പെണ്‍വാണിഭവും രാഷ്ട്രീയ പോരും ഇതിനുമുന്‍പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ചുംബന സമരം നടത്തിയതിനെ കൊണ്ട് ഉണ്ടായ സംഭവങ്ങള്‍ അല്ല ഇതെന്നും താരം വ്യക്തമാക്കി.

സദാചാര ഗുണ്ടായിസം

സദാചാര ഗുണ്ടായിസം

പെണ്‍വാണിഭത്തിന്റെ പേരില്‍ ചുംബനസമരത്തെ പഴിചാരുന്നത് ശരിയല്ലെന്നും സജിത പറയുന്നു. വലിയ ആശയമാണ് ചുംബനസമരം മുന്നോട്ടുവെച്ചത്. സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു സമരം നടന്നതെന്നും അവര്‍ പറഞ്ഞു.

ചുംബിക്കാന്‍ മുട്ടിനില്‍ക്കുന്നവരല്ല

ചുംബിക്കാന്‍ മുട്ടിനില്‍ക്കുന്നവരല്ല

ചുംബന സമരത്തില്‍ പങ്കെടുത്തവരെല്ലാം ചുംബിക്കാന്‍ മുട്ടിനിന്നവര്‍ ആയിരുന്നില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു.

പരാജയമല്ലായിരുന്നു

പരാജയമല്ലായിരുന്നു

രാഹുലിന്റെയും രശ്മിയുടെയും തെറ്റ് ചൂണ്ടിക്കാട്ടി ചുംബനസമരം പരാജയമാണെന്ന് പറയരുത്. സമരത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യരുതെന്നും സജിത പറഞ്ഞു.

ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെക്കുറിച്ച്

ചുംബനസമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെക്കുറിച്ച്

രാഹുലിന്റെയും രശ്മിയുടെയും കേസ് അവരുടെ സ്വകാര്യ ജീവിതത്തിന്റെ പതനമാണ്. കേസ് നടത്തി സത്യാവസ്ഥ പുറത്തുവരട്ടെയെന്നും താരം പറഞ്ഞു. എന്നാല്‍, ചുംബന സമരത്തില്‍ പങ്കെടുത്തവരെ ഇതിലേക്ക് വലിച്ചിഴക്കരുത്. അവര്‍ ചതിയില്‍ പെട്ടെന്നു വിശ്വസിക്കുന്നില്ലെന്നും സജിത പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+