കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗമാരത്തിലും മുതിർന്ന ശേഷവും പലവട്ടം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്: നടി സജിത മഠത്തിൽ!

  • By Kishor
Google Oneindia Malayalam News

താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. കൗമാര കാലഘട്ടത്തിൽ, മുതിർന്ന ശേഷം.. അങ്ങനെ പലപ്പോഴും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ച കൂട്ടത്തിൽ പരിചയമുള്ളവരും പരിചയം ഇല്ലാത്തവരുമുണ്ട്. പല തരത്തിലുള്ള പുരുഷന്മാരുണ്ട്. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരുണ്ട്. നമ്മുടെ സുഹൃദ് വലയത്തിൽ പെട്ടവരുണ്ട്. - നടി സജിത മഠത്തിൽ പറയുകയാണ്.

<strong>ഇന്നലെ സരിത നായരെ പീഡനം എന്തെന്ന് പഠിപ്പിച്ചു.. ഇന്ന് ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി!!</strong>ഇന്നലെ സരിത നായരെ പീഡനം എന്തെന്ന് പഠിപ്പിച്ചു.. ഇന്ന് ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി!!

ലൈംഗിക അതിക്രമം ഒരു അപകടമല്ല. അത് ഒഴിച്ചുകൂടാൻ ആവാത്തതും അല്ല. അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണ് അത്. വേണമെന്ന് വെച്ച് ചെയ്യുന്നതാണ് അത്. അത് തടയപ്പെടേണ്ടതാണ്. ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും ഞാനും എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം എല്ലാവർക്കും ബോധ്യപ്പെടും - സജിത ഫേസ്ബുക്കിൽ കുറിച്ചു.

sajitha-madhathil-1

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് ബോധവല്‍ക്കരിക്കുന്ന മി ടൂ ക്യാംപയ്ന്‍ സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിൽ നടക്കുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് മീ ടൂ എന്ന ഹാഷ് ടാഗിട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീനെതിരെ ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് കാംപെയ്ൻ.

English summary
Actress Sajitha Madathil talks about sexual abuse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X