സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; തീരുമാനം കോടിയേരിയുടെ സാന്നിദ്ധ്യത്തില്‍
സക്കീര്‍ ഹുസൈന് ജില്ലാ കമ്മിറ്റിയില്‍ തുടരും. ടി.കെ. മോഹനന് പകരം ചുമതല. കൂതുതല്‍ നടപടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും.
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതായി ജില്ലാ സെക്രട്ടറി പി.രാജീവ് പറഞ്ഞു.
സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാല്‍ സക്കീര്‍ ഹുസൈന് ജില്ലാ കമ്മിറ്റിയില്‍ തുടരും. അന്വേഷണം നടക്കുന്നതിനാലാണ് ഈ തീരുമാനമെന്നും കൂടുതല്‍ നടപടികള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിക്കുമെന്നും പി.രാജീവ് പറഞ്ഞു.

ഗുണ്ടാ സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, സക്കീര്‍ ഹുസൈനോട് ഒളിവില്‍ പോകാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന് ഇതുവരെ തന്നെ വന്നു കണ്ടിട്ടില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പി.രാജീവ് വ്യക്തമാക്കി. സക്കീര്‍ ഹുസൈനു പകരം ടി.കെ മോഹനനാണ് പകരം ഏരിയ സെക്രട്ടറിയുടെ ചുമതല.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications