സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി; ഇനി കീഴടങ്ങാതെ രക്ഷയില്ല
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കീഴടങ്ങാതെ സക്കീര്‍ ഹുസൈന് ഇനി രക്ഷയില്ല.
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷ തള്ളിയതിനാല്‍ കീഴടങ്ങുകയല്ലാതെ മറ്റു വഴികളൊന്നും ഇനി സക്കീര്‍ ഹുസൈന്റെ മുന്നിലില്ല. സി പി ഐ എം കളമശ്ശേരി ഏരിയ സെക്രട്ട്രറിയായിരുന്ന സക്കീര്‍ ഹുസൈനെ സെക്രട്ടറി സ്ഥാനത്ത് നിന്നും എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications