കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഐ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് ജന്മഭൂമി ലേഖകന്‍ വഴി; ആരോപണവുമായി സക്കീര്‍ ഹുസൈന്‍

Google Oneindia Malayalam News

കൊച്ചി: ഔദ്യോഗിക നമ്പറിലേക്ക് വന്ന ഫോണ്‍ സംഭാഷണം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ കളമശേരി എസ്ഐ അംമൃതരംഗനതെരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. ഔദ്യോഗിക നമ്പറിലേക്ക് വരുന്ന ഫോണുകള്‍ റെക്കോര്‍ഡ് ചെയ്യുക എന്ന എസ്ഐയുടെ സ്ഥിരം പരിപാടിയാണ്. മേലുദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ സംഭാഷണം ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യാറുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തുതൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

ഒരു പൊതുപ്രവര്‍ത്തകന്‍ സ്ഥലം എസ്ഐയെ വിളിച്ച് സംസാരിക്കുന്നത് ആദ്യത്തെ സംഭവമല്ല. അത്തരത്തില്‍ വിളിച്ചു സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് പുറത്തേക്ക് വിടുന്നത് ശരിയായ രീതിയല്ല. കളമശേരിയിലെ ജന്മഭൂമി ലേഖകന്‍ വഴിയാണ് എസ്ഐ ഈ വീഡിയോ എല്ലാവര്‍ക്കും കൈമാറിയത്. ഇയാള്‍ നേരത്തെ ആര്‍എസ്എസ്-എബിവിപി ബന്ധമുള്ളയാളായിരുന്നെന്ന് സിപിഎം ഏരിയാ സെക്രട്ടറി ആരോപിച്ചു.

alamsseri

എസ് ഐയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. കുസാറ്റിലെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്ഐയെ വിളിച്ചത്. മര്യാദയോടെയാണ് സംസാരിച്ചത്. പ്രകോപനപരമായ പരാമര്‍ശങ്ങളുണ്ടായത് എസ്ഐയുടെ ഭാഗത്ത് നിന്നാണ്. ഔദ്യോഗിക ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐയുടെ നടപടിക്കെതിരെ പരാതി നല്‍കുമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം'രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് തരൂര്‍ പറഞ്ഞോ?' ആ വാക്കുകളില്‍ തനിക്ക് മനസ്സിലായത് ഇതാണ്: ബല്‍റാം

<strong>'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്</strong>'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

English summary
sakkir hussain against si amrit rangan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X