വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ്
85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വേണ്ടി 'വോട്ട് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭിന്നശേഷിയുള്ള വോട്ടർമാർക്ക് വോട്ടിങ് പ്രക്രിയ ലളിതമാക്കുന്നതിനായി 'സാക്ഷം' (Saksham) എന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ പരിഗണനയും സൗകര്യങ്ങളും ഉറപ്പാക്കുന്ന 'സാക്ഷം' ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് മുതൽ വോട്ടെടുപ്പ് ദിവസം വീൽചെയർ ബുക്ക് ചെയ്യുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ഇത് വിരൽത്തുമ്പിൽ ലഭ്യമാക്കും.
ഭിന്നശേഷിയുള്ള വോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവിധ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. ലളിതമായ ഇന്റർഫേസ് ആണ് ആപ്പിന്റെ എറ്റവും വലിയ പ്രത്യേകത. കാഴ്ച പരിമിതിയുള്ളവർക്കും കേൾവി പരിമിതിയുള്ളവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വോയ്സ് അസിസ്റ്റൻസ്, ഹൈ-കോൺട്രാസ്റ്റ് ഡിസൈൻ തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും വോട്ടർ കാർഡിലെ തിരുത്തലുകൾ വരുത്താനും ആപ്പ് വഴി സാധിക്കും. കൂടാതെ, തെരഞ്ഞെടുപ്പ് ദിവസം പ്രത്യേക മുൻഗണനയും സഹായങ്ങളും ബൂത്തുകളിൽ ലഭ്യമാക്കാൻ കമ്മീഷന് സാധിക്കുന്നതിനായി തങ്ങളെ വോട്ടർ പട്ടികയിൽ 'പിഡബ്ല്യുഡി' എന്ന് രേഖപ്പെടുത്താനും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് സാധിക്കും.

വോട്ടിങ് ദിവസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ യാത്രാസൗകര്യവും ബൂത്തിലെ പ്രവേശനവും സാക്ഷം ആപ്പിലൂടെ പരിഹരിക്കപ്പെടും. വോട്ടർമാർക്ക് തങ്ങളുടെ പോളിങ് സ്റ്റേഷൻ എവിടെയാണെന്ന് കണ്ടെത്താനും ആവശ്യമെങ്കിൽ മുൻകൂട്ടി വീൽചെയർ ബുക്ക് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ട്. വോട്ട് ചെയ്യാൻ പ്രത്യേക സഹായം ആവശ്യമുള്ളവർക്ക് ആപ്പിലൂടെ അഭ്യർഥന നൽകിയാൽ വളണ്ടിയർമാരുടെ സേവനവും ഉറപ്പാക്കാം.
സാങ്കേതിക വിദ്യയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും ജനകീയവുമാക്കാനാണ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് എല്ലാവരും പങ്കാളികളാകുന്നു എന്ന് ഉറപ്പാക്കാൻ ആണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
-
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം! -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും












Click it and Unblock the Notifications