ശമ്പളവും പെൻഷനും നാളെ അക്കൗണ്ടിലെത്തും; ബാങ്ക് പണിമുടക്ക് നേരിടാൻ അടിയന്തര നീക്കവുമായി സർക്കാർ

കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഈ മാസത്തെ ശമ്പളം നാളെ (25) ലഭിക്കും. കണ്‍ട്രോളർ ജനറൽ ഓഫ് അക്കൌണ്ട്സ് (സിജിഎ) ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. 28 മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടുക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രതിരോധം, തപാൽ, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി കേന്ദ്രസർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലേയും ജീവനക്കാർക്ക് വെള്ളിയാഴ്ച തന്നെ ശമ്പളം നൽകണമെന്നാണ് മെമ്മൊറാണ്ടത്തിൽ പറയുന്നത്. ഇൻഡസ്ട്രിയൽ ജീവനക്കാരുടെ സെപ്റ്റംബറിലെ വേതനവും അന്നേ ദിവസം മുൻകൂറായി നൽകിയേക്കും. മാത്രമല്ല വിരമിച്ച ജീവനക്കാർക്കുള്ള പെൻഷനും 25 ന് തന്നെ വിതരണം ചെയ്യും.

salary2-

ശമ്പളവും പെൻഷനും വേതനവും 'അഡ്വാൻസ് പേയ്മെൻ്റ്'' ആയിട്ടായിരിക്കും കണക്കാക്കുക. മാസാവസാനം ശമ്പളത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് ഒക്ടോബറിലെ ശമ്പളത്തിൽ ക്രമീകരിക്കുമെന്നും സിജിഎ വ്യക്തമാക്കി. അതേസമയം തുടർച്ചയായി ബാങ്ക് അവധി ആയതിനാൽ മാസാവസാനം ചെയ്തുതീർക്കേണ്ട എല്ലാ ഇടപാടുകളും വകുപ്പുകൾ നേരത്തേ തന്നെ ചെയ്ത് തീർക്കണമെന്ന നിർദേശവും സിഎജി നൽകി.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയാണ് പണിമുടക്ക്. ഈ ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കണമെന്ന് ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ശനിയും ഞായറും ബാങ്ക് അവധിയായതിനാൽ തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യം വന്നേക്കും. അതിാലാണ് രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കാൻ ധനമന്ത്രാലയം ഉത്തരവിറക്കിയത്. ആർബിഐയും ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്.

അതിനിടെ സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകൾ പണിമുടക്ക് ദിവസങ്ങളിലും തുറക്കണമെന്ന് സർക്കാർ നിർദേശം നൽകി. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ നീക്കം. ബാങ്ക് ഇടപാടുകൾ തടസപ്പെടാൻ സാധ്യത ഉള്ളതിനാൽ മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എ ടി എം, യു പി ഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്താക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സർക്കാർ നിർദേശിച്ചു. ഉപഭോക്താക്കൾ അടിയന്തര പണമിടപാടുകൾ അവധി ദിവസങ്ങൾക്ക് മുൻപേ തന്നെ പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma