ശമ്പള കുടിശിക മാത്രം 5,76,000 രൂപ? ജീവനക്കാരെ കാത്തിരിക്കുന്നത് വമ്പൻ ലോട്ടറി

എട്ടാം ശമ്പള കമ്മീഷൻ നടപടികളിൽ ഉറ്റുനോക്കുകയാണ് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷൻ രൂപീകരിച്ചത്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു നടപടി. മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായുടെ നേതൃത്വത്തിലാണ് പുതിയ കമ്മീഷൻ.

18 മാസമാണ് ശമ്പള പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കമ്മീഷന് സമയം അനുവദിച്ചിരിക്കുന്നത്. അടുത്ത വർഷം മെയ് മാസത്തിലായിരിക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചേക്കുക. എന്നിരുന്നാലും ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ തന്നെ പുതുക്കിയ ശമ്പളം ജീവനക്കാർക്ക് ലഭിക്കും.

salary2

നിലവിൽ കമ്മീഷൻ്റെ നേതൃത്വത്തിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായി കമ്മീഷൻ ചർച്ച നടത്തുകയാണ്. ശമ്പളം, പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ കൃത്യമായ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനാണ് പ്രത്യേക കൂടിക്കാഴ്ചകൾ നടത്തുന്നത്. ഫിറ്റ്മെൻ്റ് ഫാക്ടർ ആണ് എല്ലാ യോഗങ്ങളിലേയും പ്രധാന ചർച്ച. ഫിറ്റ്മെൻ്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം വർധിപ്പിക്കുക. ജീവനക്കാരുടെ ശമ്പളത്തേയും പെൻഷനേയും മറ്റ് ആനുകൂല്യങ്ങളേയും ഫിറ്റ്മെൻ്റ് ഫാക്ടർ നേരിട്ട് ബാധിക്കും.

ഉദാഹരണത്തിന് എട്ടാം ശമ്പള കമ്മീഷൻ 3 ആണ് ഫിറ്റ്മെന്റ് ഫാക്ടർ ആയി കണക്കുക്കയെന്ന് കരുതുക. അങ്ങനെയെങ്കിൽ ഒരു ജീവനക്കാരന്റെ നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ മൂന്ന് കൊണ്ട് ഗുണിക്കുന്നതായിരിക്കും പരിഷ്കരിച്ച ശമ്പളം. അതായത് 18,000 ആണ് അടിസ്ഥാന ശമ്പളമെങ്കിൽ അത് 54000 ആകും.

എത്ര കൈയ്യിൽ കിട്ടും

ഫിറ്റ്മെൻ്റ് ഫാക്ടർ 3 ആണ് കണക്കാക്കുന്നതെങ്കിൽ 18,000 എന്ന അടിസ്ഥാന ശമ്പളം 54,000 ആയി ഉയരും. അതായത് ഒരു മാസത്തെ വ്യത്യാസം 36,000 രൂപ. അതായത് 16 മാസത്തേക്ക് ലഭിക്കുന്ന കുടിശിക 36,000 x 16 = 5,76,000 രൂപ.

ഫിറ്റ്മെൻ്റ് ഫാക്ടർ എത്രയാകും?

എട്ടാം ശമ്പള കമ്മീഷൻ 3.8 വരെയുള്ള ഫിറ്റ്മെൻ്റ് ഫാക്ടറുകൾ പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് ചർച്ചകൾ. ഏഴാം ശമ്പള കമ്മീഷൻ നിശ്ചയിച്ച ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. ഇതുപ്രകാരം കുറഞ്ഞ അടിസ്ഥാന ശമ്പളം 7,440 രൂപയിൽനിന്ന് 18,000 രൂപയായി വർധിച്ചു. ഇത്തവണ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കുറഞ്ഞത് 69,000 രൂപയെങ്കിലും ആകുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma