ശമ്പളം 69,000 അല്ല 72,000! കേന്ദ്ര ജീവനക്കാരുടെ ഭാഗ്യം തെളിയുന്നോ? നിർദേശത്തിന് പിന്നിൽ

കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും സംഘടനകളുമായുള്ള എട്ടാം ശമ്പള കമ്മീഷൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ഫിറ്റ്‌മെന്റ് ഫാക്ടർ മൾട്ടിപ്ലയർ, ശമ്പള പരിഷ്കരണം, അലവൻസുകൾ, പെൻഷൻ പരിഷ്കരണങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് യോഗങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്.

ഇതിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് ഫിറ്റ്‌മെന്റ് ഫാക്ടർ മൾട്ടിപ്ലയർ സംബന്ധിച്ചാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയക്കുന്നിൽ ഫിറ്റ്മെൻ്റ് ഫാക്ടർ വളരെ നിർണായകമാണ്. പ്രധാനപ്പെട്ട സംഘടനകളെല്ലാം തന്നെ 3.61 മുതൽ 4.00 വരെയുള്ള ഫിറ്റ്മെൻ്റ് ഫാക്ടറുകൾ വേണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.ആറും ഏഴും ശമ്പള കമ്മീഷനുകൾ യഥാക്രമം 1.86, 2.57 എന്നിങ്ങനെയുള്ള ഫിറ്റ്മെൻ്റ് ഫാക്ടറുകളാണ് അംഗീകരിച്ചത്. ഏഴാം ശമ്പള കമ്മീഷൻ 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ അംഗീകരിച്ചതോടെ 7000 ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളം 18,000 ആയി ഉയർന്നു.

salnew-

ഇത്തവണ ഭാരതീയ പ്രതിരോധ മസ്ദൂർ സംഘ് ആണ് ഏറ്റവും ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ആയ 4.00 എന്ന ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 72,000 ആയി ഉയരും. 2016-17 മുതൽ 2024-25 വരെയുള്ള പ്രതിശീർഷ അറ്റ ദേശീയ വരുമാനത്തിലെ വളർച്ച, നിലവിലുള്ള കുറഞ്ഞ ശമ്പളം. ഡിഎ, അഞ്ച് അംഗ കുടുംബത്തിലെ ആവശ്യകത ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നിർദേശം ഉയർത്തിയിരിക്കുന്നത്.

അതേസമയം നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറിയും (എൻസി-ജെസിഎം) ഭാരത് പെൻഷനേഴ്‌സ് സമാജും (ബിപിഎസ്) 3.833 എന്ന ഫിറ്റ്‌മെന്റ് ഫാക്ടറാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് നടപ്പാക്കിയാൽ അടിസ്ഥാന ശമ്പളം 69,000 രൂപയാകും. ഭക്ഷണം, വസ്ത്രം, ഭവനം, ഇന്ധന ചെലവ്, വിദ്യാഭ്യാസം, കുടുംബ ചെലവ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനകൾ ഈ നിർദേശം മുന്നോട്ട് വെച്ചത്. അതേസമയം ലെവൽ 1 ജീവനക്കാർക്ക് 69,000 രൂപ , ലെവൽ 6 ന് 1,35,700 രൂപ,ലെവൽ 9, 10 എന്നിവയ്ക്ക് 2,15,100 രൂപ എന്നിങ്ങനെയുള്ള നിർദേശവും എൻസി-ജെസിഎം ആവശ്യം ഉയർത്തുന്നുണ്ട്.

മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ഓഫ് ദി സർവ്വേ ഓഫ് ഇന്ത്യ മുന്നോട്ട് വെച്ചത് 3.61 എന്ന നിർദേശമാണ്. ഇത് നടപ്പാക്കിയാൽ ശമ്പളം 65000 രൂപയായി വർധിക്കും. റെയിൽവെ സീനിയർ സിറ്റിസണ്‍സ് വെൽഫെയർ സൊസൈറ്റി പ്രത്യേക നിർദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും മികച്ച ശമ്പളപരിഷ്കരണം തന്നെ ഉറപ്പാക്കണമെന്നാ്മ അവർ ആവശ്യപ്പെടുന്നത്.

എന്തായാലും കമ്മീഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്മെൻ്റ് ഫാക്ടർ സംബന്ധിച്ചുള്ള ഔദ്യോഗിക നിർദേശം അറിയാൻ സാധിക്കൂ. അതിനായി ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം മെയ് വരെയാണ് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നൽകിയിരിക്കുന്ന സമയം. റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്രസർക്കാർ വിശദമായി അവലോകനം ചെയ്ത് പരിഷ്കരണം പ്രഖ്യാപിക്കുമ്പോഴേക്കും അടുത്ത വർഷം കഴിഞ്ഞേക്കും എന്ന വിലയിരുത്തലുകൾ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma