പ്രതിപക്ഷത്തില്‍ നിന്ന് അത്തരം സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധം; തോമസ് ഐസക് പറയുന്നു
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോള്‍ തീരുമാനിച്ച സാലറി ചലഞ്ചിനോട് ചില സംഘടനകളും പ്രതിപക്ഷവും സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമ്ര്രന്തി തോമസ് ഐസക്. ഇത്തരമൊരുഘട്ടത്തില്‍ വിവാദങ്ങളുണ്ടാക്കാനും ധനസമാഹരണത്തിന് പാലംവലിക്കാനും പാടുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സാലറി ചലഞ്ചിന്റെ ആവശ്യകത വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

കൊവിഡ് പകര്‍ച്ചവ്യാധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ കുത്തനെയുള്ള ഇടിവ് സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ മാസത്തെ റവന്യു വരുമാനം ശമ്പളത്തിനുപോലും തികയില്ല. ഈ പശ്ചാത്തലത്തിലാണ് എല്ലാവരും ഒരു മാസം ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, അഭ്യര്‍ത്ഥനയെ തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ചില സംഘടനകള്‍ സ്വീകരിച്ചത്. പ്രതിപക്ഷമാകട്ടെ, ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്ന് പിന്തിരിപ്പിക്കാന് അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നു.
നാടിനോടും ജനങ്ങളോടും എന്തെങ്കിലും പ്രതിബദ്ധതയുള്ളവര്‍ക്ക് ഇങ്ങനെയൊരു സമീപനം സ്വീകരിക്കാനാവില്ല. ഈ ഘട്ടത്തില്‍ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകള്‍ തടയാന്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള ആര്‍ക്കും കഴിയുകയില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തില്‍ നിന്ന് അങ്ങനെയൊരു സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച സമീപനം തന്നെ കേരളത്തിലും സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അപ്പോഴും ജീവനക്കാരുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് മുന്‍ഗണന. മാസത്തില്‍ ആറു ദിവസത്തെ ശമ്പളം മാത്രമാണ് തടഞ്ഞുവെയ്ക്കുന്നത്.
1) സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍ നിന്നും വാങ്ങുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം മാസശമ്പളത്തില്‍ നിന്നും ആറു ദിവസത്തെ വിഹിതം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസം വിതരണം ചെയ്യാതെ മാറ്റിവയ്ക്കുന്നതാണ്.
2) പാര്‍ടൈം കാഷ്വല്‍ സ്വീപ്പര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങി 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള ജീവനക്കാര്‍ക്ക് മേല്‍ ഉത്തരവ് ബാധകമല്ല.
3) പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും മേല്‍ ഉത്തരവ് ബാധകമാണ്. ഇപ്രകാരം മാറ്റി വയ്ക്കപ്പെടുന്ന ശമ്പളം / വേതനം / ഹോണറേറിയം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ട്രഷറിയില്‍ പ്രത്യേക സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. ഇക്കാര്യത്തിനായി സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല.
4) മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ് അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ കമ്മീഷനുകളിലെ അംഗങ്ങള്‍ എന്നിവരുടെ പ്രതിമാസ ശമ്പളം / ഹോണറേറിയം 30 ശതമാനം വീതം ഒരു വര്‍ഷത്തേയ്ക്ക് കുറവ് ചെയ്യുന്നതാണ്.
5) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവനം ചെയ്തു കഴിഞ്ഞവരെ ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.
6) നിലവില്‍ ഉപജീവന ബത്ത വാങ്ങുന്നവരെ താല്‍ക്കാലികമായി ഇതില്‍ നിന്നും ഒഴിവാക്കുന്നു. എന്നാല്‍ സസ്പെന്ഷന് കഴിഞ്ഞ് സര്‍വ്വീസില്‍ ക്രമീകരിക്കുന്ന മുറയ്ക്ക് ഈ തുക ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്നതാണ്.
-
ശമ്പളം 15,000ത്തിൽ നിന്നും 2.5 ലക്ഷമായി;സന്തോഷത്തോടെ ജീവിക്കാൻ എത്ര ശമ്പളം വേണം? യുവതിയുടെ കുറിപ്പ് -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ












Click it and Unblock the Notifications