• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷത്തില്‍ നിന്ന് അത്തരം സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധം; തോമസ് ഐസക് പറയുന്നു

  • By Desk

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോള്‍ തീരുമാനിച്ച സാലറി ചലഞ്ചിനോട് ചില സംഘടനകളും പ്രതിപക്ഷവും സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമ്ര്രന്തി തോമസ് ഐസക്. ഇത്തരമൊരുഘട്ടത്തില്‍ വിവാദങ്ങളുണ്ടാക്കാനും ധനസമാഹരണത്തിന് പാലംവലിക്കാനും പാടുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സാലറി ചലഞ്ചിന്റെ ആവശ്യകത വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

കൊവിഡ് പകര്‍ച്ചവ്യാധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തില്‍ കുത്തനെയുള്ള ഇടിവ് സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ മാസത്തെ റവന്യു വരുമാനം ശമ്പളത്തിനുപോലും തികയില്ല. ഈ പശ്ചാത്തലത്തിലാണ് എല്ലാവരും ഒരു മാസം ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, അഭ്യര്‍ത്ഥനയെ തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ചില സംഘടനകള്‍ സ്വീകരിച്ചത്. പ്രതിപക്ഷമാകട്ടെ, ജീവനക്കാരെ സാലറി ചലഞ്ചില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നു.

നാടിനോടും ജനങ്ങളോടും എന്തെങ്കിലും പ്രതിബദ്ധതയുള്ളവര്‍ക്ക് ഇങ്ങനെയൊരു സമീപനം സ്വീകരിക്കാനാവില്ല. ഈ ഘട്ടത്തില്‍ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനകള്‍ തടയാന്‍ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള ആര്‍ക്കും കഴിയുകയില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തില്‍ നിന്ന് അങ്ങനെയൊരു സമീപനം പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച സമീപനം തന്നെ കേരളത്തിലും സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അപ്പോഴും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനാണ് മുന്‍ഗണന. മാസത്തില്‍ ആറു ദിവസത്തെ ശമ്പളം മാത്രമാണ് തടഞ്ഞുവെയ്ക്കുന്നത്.

1) സര്‍ക്കാരിന്റെ സഞ്ചിതനിധിയില്‍ നിന്നും വാങ്ങുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും മൊത്തം മാസശമ്പളത്തില്‍ നിന്നും ആറു ദിവസത്തെ വിഹിതം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസം വിതരണം ചെയ്യാതെ മാറ്റിവയ്ക്കുന്നതാണ്.

2) പാര്‍ടൈം കാഷ്വല്‍ സ്വീപ്പര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങി 20,000 രൂപ വരെ മൊത്ത ശമ്പളമുള്ള ജീവനക്കാര്‍ക്ക് മേല്‍ ഉത്തരവ് ബാധകമല്ല.

3) പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും മേല്‍ ഉത്തരവ് ബാധകമാണ്. ഇപ്രകാരം മാറ്റി വയ്ക്കപ്പെടുന്ന ശമ്പളം / വേതനം / ഹോണറേറിയം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ട്രഷറിയില്‍ പ്രത്യേക സ്‌പെഷ്യല്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. ഇക്കാര്യത്തിനായി സ്‌പെഷ്യല്‍ ട്രഷറി സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല.

4) മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ് അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ കമ്മീഷനുകളിലെ അംഗങ്ങള്‍ എന്നിവരുടെ പ്രതിമാസ ശമ്പളം / ഹോണറേറിയം 30 ശതമാനം വീതം ഒരു വര്‍ഷത്തേയ്ക്ക് കുറവ് ചെയ്യുന്നതാണ്.

5) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കൊവിഡുമായി ബന്ധപ്പെട്ട് ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവനം ചെയ്തു കഴിഞ്ഞവരെ ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.

6) നിലവില്‍ ഉപജീവന ബത്ത വാങ്ങുന്നവരെ താല്‍ക്കാലികമായി ഇതില്‍ നിന്നും ഒഴിവാക്കുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വ്വീസില്‍ ക്രമീകരിക്കുന്ന മുറയ്ക്ക് ഈ തുക ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്നതാണ്.

English summary
Salary Challenge; Finance Minister Thomas Isaac Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more