കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധം: സംസ്ഥാനത്ത് വീണ്ടും സാലറി ചാലഞ്ച്

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനുള്ള കടുത്ത മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും സ്വീകരിച്ചു വരുന്നത്. ഈ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സാലറി ചാലഞ്ച് രണ്ടാമതും നടപ്പാക്കാന്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാണ് നീക്കം. ഇക്കാര്യം വിവിധ സര്‍വ്വീസ് സംഘടനകളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

corona

ഇക്കഴിഞ്ഞ പ്രളയകാലത്തായിരുന്നു സര്‍ക്കാര്‍ സാലറി ചാലഞ്ച് നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക ഒരു മാസത്തെ ശമ്പളം നല്‍കണമെന്നായിരുന്നു ആവശ്യം. സംസ്ഥാനത്തെ 60 ശതമാനത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് ഏറ്റെടുത്തിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്.

സാലറി ചാലഞ്ചില്‍ പങ്കെടുത്തത് 57.33 ശതമാനം സര്‍ക്കാര്‍ ജീവനക്കാരണെന്നും 4.8 ലക്ഷം ജീവനക്കാരില്‍ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാഗമായതെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. 2200 കോടി രൂപയാണ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് മുന്നില്‍ നേരിടാന്‍ പോകുന്നത്.
കേരളത്തില്‍ ഇന്നലെ മാത്രം 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് ഒന്ന് വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 202 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്. എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകനാണ്.

പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം തടയാനായി പരിശോധനാ ഫലങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. ഇതിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഐസിഎം ആര്‍.-എന്‍ഐവി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പിസിആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

English summary
Salary Challenge For Coronavirus Prevention Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X