കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ ശമ്പളം പിടിക്കും; സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറഉടെ അംഗീകാരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വെച്ചു. തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി.

Recommended Video

cmsvideo
Salary Challenge: Governor Approved Kerala Government Ordinance | Oneindia Malayalam

കൊറോണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്ന സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇതിനെ മറികടന്ന സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

pinarayi

ആരോഗ്യ അടിയന്തിരാവസ്ഥ നിയമപ്രകാരമാണ് സര്‍ക്കാര്‍ നടപടി. 25 ശതമാനം വരെ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നുണ്ടെന്ന് ധന മന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ജീവനക്കാരുടെ ശമ്പളം പിടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഡിസാസ്റ്റര്‍ ആന്റ് പബ്ലിക് എമര്‍ജന്‍സി ആക്ട് പ്രകാരമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.

ആരോഗ്യ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഈ നിയമ പ്രകാരം സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാന്‍ അനുമതിയുണ്ട്. വിശാലമായ അധികാരമാണ് ഈ നിയമം സര്‍കാരിന് നല്‍കുന്നത്. 25 ശതമാനം ശമ്പളം വരെ പിടിക്കാന്‍ സര്‍ക്കാരിന് നിയമം അനുമതി നല്‍കുന്നു. തിരിച്ചു എപ്പോള്‍ നല്‍കുമെന്ന് വേഗത്തില്‍ പറയേണ്ടതില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് ആറ് മാസം വരെ സമയവുമുണ്ട്.

ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങനെ അഞ്ച് മാസം ശമ്പളത്തില്‍ കുറവ് വരുത്താനും തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം ജീവനക്കാരുടെ അവകാശമാമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും സര്‍ക്കാര്‍ നടപടി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയുമായിരുന്നു.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ കെപിസിസി പ്രസിഡണ്ട് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ശമ്പളം പിരിച്ചെടുക്കുന്ന നടപടിയിലൂടെ
തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ കഥ പറയുന്ന സിപിഐഎം തൊഴിലാളികളെ വഞ്ചിക്കുന്ന പാര്‍ട്ടിയായെന്നും ചങ്ങാത്ത മുതലാളിത്തത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന പാര്‍ട്ടി തൊഴിലാളികളെ മറക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടികുറക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ ഇടത് സര്‍വ്വീസ് സംഘടന രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

English summary
Salary Challenge: Governor Approved Kerala Government Ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X