സാലറി ചലഞ്ച് തുടരില്ല, പിടിച്ചുവച്ച ശമ്പളം അടുത്ത മാസം തിരിച്ചുനൽകും; തീരുമാനം മന്ത്രിസഭ യോഗത്തിൽ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക അടുത്തമാസം മുതല്‍ തിരിച്ചുനല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സാലറി ചലഞ്ച് ഇനിയും തുടരേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവിധ സര്‍വീസ് സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, ജിഎസ്ടി നഷ്ടപരിഹാരവും കുടിശികയും കേന്ദ്രം നല്‍കുമെന്ന ഉററപ്പിന്റെ പശ്ചാത്തലത്തില്‍ സാലറി ചലഞ്ച് നേരത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ജിഎസ്ടി വകയില്‍ കേന്ദ്രത്തില്‍ 7000 കോടി രൂപ ലഭിക്കുമെന്നാണ് കേരളത്തിലെ പ്രതീക്ഷ. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ 20 ശതമാനം ശമ്പളമാണ് പിടിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications