കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മന്ത്രിതല യോഗം വിളിച്ച് മുഖ്യമന്ത്രി; ചർച്ച ബുധനാഴ്ച

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിലും മുടങ്ങിയ പെൻഷൻ വിതരണത്തിലും ഇടപെട്ട് സർക്കാർ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ഗതാഗത മന്ത്രി ആൻറണി രാജുവും ധനമന്ത്രി കെ ബാലഗോപാലും ഉൾപ്പെടെയുള്ളവരുടെ മന്ത്രിതല യോഗമാണ് ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ചത്. ഭരണ- പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

യൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം; നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചത്: ഇ ടി മുഹമ്മദ് ബഷീർയൂത്ത് ലീഗിലെ വനിതാ പ്രാതിനിധ്യം; നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചത്: ഇ ടി മുഹമ്മദ് ബഷീർ

കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങി; ശമ്പള പരിഷ്കരണ ചർച്ച പാതിവഴിയിൽ; സൂചന പണിമുടക്ക്

1

ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് മന്ത്രിതല യോഗം വിളിക്കുന്നത്. ബുധനാഴ്ച നടക്കുന്ന യോഗത്തിൽ ധനമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുക്കും. പണിമുടക്ക് പ്രഖ്യാപിച്ച് സമരം ശക്തമാക്കാനുള്ള തീരുമാനവുമായി യൂണിയനുകൾ മുന്നോട്ടു പോയാൽ അത് സർക്കാരിന് തലവേദനയുണ്ടാക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്.

2

പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സ‍ർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനിയും ഇത് തുടരാനാകില്ലെന്ന് ശക്തമായ നിലപാടിലാണ് സഹകരണബാങ്കുകൾ. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.

പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇത് ജീവനക്കാർക്കിടയിലും സംഘടനയിലും മുറുമുറുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കാൻ ജീവനക്കാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയാത്ത സാഹചര്യം ഒരു ഭാഗത്ത് നിൽക്കുമ്പോൾ ശമ്പള പരിഷ്കരണവും കെഎസ്ആർടി സിയിൽ ഇനിയും യാഥാർഥ്യമാക്കാനായിട്ടില്ല.

3

പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ പാതി വഴിയിലാണ്. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ചർച്ചകൾ ഇനി എന്ന് മുതൽ തുടങ്ങുമെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന സാഹചര്യത്തിൽ മൂന്ന് ഭരണ പ്രതിപക്ഷ സംഘടനകൾ സൂചനാപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 ,6 തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരാണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

4

തൊഴിലാളികളുടെ പണിമുടക്കിന് മുൻപുതന്നെ പെൻഷൻ നൽകണമെന്ന നിലപാടിലാണ് സർക്കാരുള്ളത്. പക്ഷേ എന്നത്തേക്ക് ഇത് കൊടുത്തു തീർക്കാനാകുമെന്നാണ് ആശങ്ക. തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് കെഎസ്ആർടിസിയെ വീണ്ടും പ്രതിസന്ധിയിലാക്കും.

എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ കോർപ്പറേഷൻ്റെ വരുമാനവും കുത്തനെ ഇടിഞ്ഞു.7500ഓളം ജീവനക്കാര്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതലാണെന്ന് കോർപ്പറേഷൻ വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തില്‍ നിന്ന് ശമ്പള ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് സി എം ഡി ബിജു പ്രഭാകർ സർക്കാരിനെ അറിയിച്ചിരുന്നു.

5

ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിര്‍ദ്ദേശം പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ നിയമസഭയെ രേഖമൂലം അറിയിച്ചിട്ടുണ്ട്. എന്നാൽ, സിഎംഡിയുടെ ആവശ്യത്തിന്മേൽ നയപരമായി സർക്കാർ എന്ത് അന്തിമ നടപടി സ്വീകരിക്കും എന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ലേ ഓഫിൻ്റെ കാര്യത്തിൽ വരുന്ന തീരുമാനം.

അടിപൊളി ലുക്കില്‍ കനിഹ; ടാറ്റൂ പൊളിച്ചെന്ന് ആരാധകര്‍, ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ഡ്രൈവർ ജയദീപിന്റെ കാര്യം കട്ടപ്പൊക..ഇനി അഴിയെണ്ണി കഴിയാം

English summary
Government intervenes in KSRTC salary crisis and stalled pension distribution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X