കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; മധ്യപ്രദേശ് മോഡൽ മുന്നോട്ടുവച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശ് മോഡൽ കെഎസ്ആർടിസിലെ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിലുയർന്ന പ്രധാന ആവശ്യം. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അധിക ജീവനക്കാർക്ക് അമ്പത് ശതമാനം ശമ്പളം നൽകി അവധിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് മധ്യപ്രദേശ് മോഡൽ. മുഖ്യമന്ത്രി ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശം മുന്നോട്ട് വച്ചത്.

ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്

1

കെഎസ്ആർടിസിയിലെ കണ്ടക്ടർ - മെക്കാനിക്കൽ വിഭാഗത്തിൽ നിലവിൽ 7500 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അധിക ജീവനക്കാർക്ക് അമ്പത് ശതമാനം ശമ്പളം നൽകി അവധിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് മധ്യപ്രദേശ് മോഡൽ. ജീവനക്കാർക്ക് മധ്യപ്രദേശ് മോഡൽ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കാം.കേരളത്തിൽ ഇത് അടിച്ചേൽപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2

ശമ്പളപരിഷ്കരണ ചർച്ച തുടങ്ങാൻ സർക്കാർതലത്തിൽ ധാരണയായിട്ടുണ്ട്. നാളെ ഗതാഗതമന്ത്രിയും ധനമന്ത്രിയും തമ്മിൽ ചർച്ച നടത്തും. കെഎസ്ആർടിസി എംഡി യൂണിയനുകളുമായി ചർച്ച തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശമ്പള പ്രതിസന്ധിയും പെൻഷൻ മുടങ്ങിയതും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധം കടുപ്പിച്ചാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്. നവംബർ അഞ്ചിന് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ വേഗത്തിലാക്കാൻ തയ്യാറെടുക്കുന്നത്.

3

പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സ‍ർക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനിയും ഇത് തുടരാനാകില്ലെന്ന് ശക്തമായ നിലപാടിലാണ് സഹകരണബാങ്കുകൾ. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം.

പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇത് ജീവനക്കാർക്കിടയിലും സംഘടനയിലും മുറുമുറുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കാൻ ജീവനക്കാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയാത്ത സാഹചര്യം ഒരു ഭാഗത്ത് നിൽക്കുമ്പോൾ ശമ്പള പരിഷ്കരണവും കെഎസ്ആർടി സിയിൽ ഇനിയും യാഥാർഥ്യമാക്കാനായിട്ടില്ല.

4

അതേസമയം, കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങുന്ന സാഹചര്യത്തിൽ മൂന്ന് ഭരണ പ്രതിപക്ഷ സംഘടനകൾ സൂചനാപണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരാണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ കുറഞ്ഞതോടെ കോർപ്പറേഷൻ്റെ വരുമാനവും കുത്തനെ ഇടിഞ്ഞു. വരുമാനത്തില്‍ നിന്ന് ശമ്പള ചെലവ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ലേ ഓഫ് വേണ്ടി വരുമെന്ന് സി എം ഡി ബിജു പ്രഭാകർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

English summary
Chief Minister Pinarayi Vijayan directed to expedite the discussion on the salary crisis in KSRTC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X