കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശന്പളമില്ല, മാധ്യമത്തിലെ ജീവനക്കാര്‍ സമരത്തില്‍

Google Oneindia Malayalam News

കോഴിക്കോട്: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രമുഖ മലയാളം ദിനപത്രമായ മാധ്യമത്തിലെ ജീവനക്കാര്‍ സമരം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്റേയും മാധ്യമം എംപ്‌ളോയീസ് യൂണിയന്റേയും നേതൃത്വത്തിലാണ് ജീവനക്കാര്‍ സമരം നടത്തുന്നതെന്നാണ് വിവരം. പ്രതിഷേധാത്മകമായി ജൂണ്‍ ആറിന് പത്രപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിയ്ക്ക് ഹാജരായത്. കേരളത്തിന് പുറത്തുള്ള യൂണിറ്റുകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജീവനക്കാര്‍ക്കുള്ള ശമ്പളം പത്താം തീയതിലേയ്ക്ക് വരെ നീളുന്നതാണ് മാധ്യമത്തിലെ പ്രതിഷേധങ്ങളുടെ ഒരു കാരണം. ശമ്പളം മനപൂര്‍വ്വം വൈകിപ്പിയ്ക്കുന്നു എന്നതാണ് ആരോപണം. ഇതിനെതിരെയാണ് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.

Madhyamam

വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കണെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ ജീവനക്കാരുടെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതികരിയ്ക്കുന്ന ജീവനക്കാര്‍ക്കെതിരെ തൊഴിലാളി ദ്രോഹ നടപടികള്‍ ഏറി വരുന്നതും ഇത്തരം സ്ഥാപനങ്ങളില്‍ പതിവാണ്.

കഴിഞ്ഞ ദിവസമാണ് മാതൃഭൂമി, യൂണിയന്‍ പ്രവര്‍ത്തകനും ചീഫ് സബ് എഡിറ്ററുമായ സി നാരായണനെ നിയമ വിരുദ്ധമായി പിരിച്ച് വിട്ടത്. വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിഷേധം നടത്തിയതിനാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പിരിച്ചു വിട്ടതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചിരുന്നു.

English summary
Salary Crisis; Madhyamam employees on strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X