കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം പിടിക്കല്‍; ഫസ്റ്റ് ലൈന്‍ ട്രീന്‍റ്മെന്‍റ് സെന്‍ററിലെ 870 ഡോക്ടര്‍മാര്‍ രാജി പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സാലറി കട്ടിന്‍റെ ഭാഗമായി ശമ്പളം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീന്‍റ്മെന്‍റ് സെന്‍ററിലെ 870 ലേറെ ഡോക്ടര്‍മാര്‍ രാജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. 42000 രൂപയായിരുന്നു കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീന്‍റ് മെന്‍റ് സെന്‍ററില്‍ താല്‍ക്കാലികമായി നിയമിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതെ സാലറി ചലഞ്ചിന്‍റെ ഭാഗമായി 6 ദിവസത്തെ ശമ്പളം സര്‍ക്കാര്‍ പിടിക്കുകയായിരുന്നു.

ഇതിനെതിരെയാണ് പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്.
42000 ത്തില്‍ നിന്നും, ടിഡിഎസിനും പ്രൊഫഷണൽ നികുതിയ്ക്കും പുറമെ 8,400 രൂപ സർക്കാരിൻറെ സര്‍ക്കാറിന്‍റെ ചലഞ്ചിന്റെ പേരിൽ കുറച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് ലഭിക്കുന്നത് 27,000 രൂപ മാത്രമാണെന്ന്, "രള ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ഔസം ഹുസൈൻ കെ പി പറഞ്ഞു.

 coronavirus

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

ശമ്പളം പിടിക്കാനുള്ള നീക്കം സർക്കാരിന്റെത് വാഗ്ദാന ലംഘനമാണെന്ന് കാട്ടി മുഖ്യമന്ത്രിക്ക് ഡോക്ടർമാർ നേരത്തെ പരാതി നല്‍കിയിരുന്നു.സാലറി കട്ടിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇതിനോടകം തന്നെ തന്നെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ പലതും പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാത്തപ്പോഴും മുഴുവൻ സമയവും കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മുഴുവൻ ശമ്പളം നൽകാതിരിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് ഗുരുനിന്ദ; സിപിഎമ്മിന്‍റെ കരിദിനത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍, കടുത്ത പ്രതിഷേധംഇത് ഗുരുനിന്ദ; സിപിഎമ്മിന്‍റെ കരിദിനത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍, കടുത്ത പ്രതിഷേധം

English summary
Salary cut; 870 doctors at the FLTC have announced their resignations says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X