കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള ഓര്‍ഡിനന്‍സില്‍ തൊടാതെ ഹൈക്കോടതി; സര്‍ക്കാരിന് അധികാരമുണ്ട്, സ്‌റ്റേ ഇല്ല

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ശമ്പള ഓര്‍ഡിനന്‍സ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം മാറ്റി വയ്ക്കാന്‍ നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം കോടതി ശരിവച്ചു.

k

ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്ന് കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ജീവന്‍ പണയം വച്ച് ജോലിയില്‍ മുഴുകുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഇതില്‍ നിന്ന് ഒഴിവാക്കണം. ജീവനക്കാര്‍ നാല് വര്‍ഷമായി ബുദ്ധിമുട്ടുകയാണ്. പണം വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പണം എപ്പോള്‍ തിരിച്ചുകിട്ടുമെന്ന് പറയുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിമയനിര്‍മാണം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

സര്‍ക്കാര്‍ നഴ്‌സുമാരുടേതടക്കമുള്ള ജീവനക്കാരുടെ യൂണിയനുകളാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. കേരള എന്‍ജിഒ അസോസിയേഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, കേരള എന്‍ജിഒ സംഘ്, കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് അസോസിയേഷന്‍, ഗവ. കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍, യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രല്‍ എംപ്ലോയീസ് ഫ്രണ്ട്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്), കേരള ഗവണ്‍മെന്‍ര് നഴ്‌സസ് യൂണിയന്‍, കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ഫോറം ഫോര്‍ ജസ്റ്റിസ് (കെഎസ്ആര്‍ടിസി) എന്നീ സംഘടനകളാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്'സോണിയയെ വെട്ടാനോങ്ങിയ വാള്‍' ബിജെപിയുടെ തലയ്ക്ക്; ഗുജറാത്ത് മുതല്‍ കേരളം വരെ, തെളിവ് പുറത്ത്

ഏപ്രില്‍ 29നാണ് ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കിയത്. തൊട്ടടുത്ത ദിവസം ഗവര്‍ണര്‍ അനുമതി നല്‍കുകയും ചെയ്തു. നേരത്തെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ആരോഗ്യ അടിയന്തരാവസ്ഥ നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ ഈ നിയമം സര്‍ക്കാരിന് അനുമതി നല്‍കുന്നു.

English summary
Salary Cut: Kerala High Court refuses to stay the Ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X