കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്കിടെ ജീവനക്കാരെ പിണക്കേണ്ട; കുഴപ്പമാകുമെന്ന് സിപിഎം, ശമ്പളം പിടിക്കല്‍ ഒഴിവാക്കിയേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, കെടി ജലീല്‍ തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍ക്ക് നടുവിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികള്‍ ഒന്നിന് പിറകെ ഒന്നായി കേരളത്തിലെത്തുന്നതില്‍ അശുഭ സൂചനയാണ് സിപിഎം നേതൃത്വത്തിനുള്ളത്. ലൈഫ് മിഷനില്‍ സിബിഐ കേസെടുത്തത് സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. വിദേശ സര്‍ക്കാരുകള്‍ കൂടി ഇടപെടുന്ന കേസായതിനാല്‍ കേന്ദ്ര ഏജന്‍സി തന്നെ വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ഏതന്വേഷണത്തെയും നേരിടുമെന്ന് പറഞ്ഞ സിപിഎം എന്തിനാണ് സിബിഐയെ ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

വിവാദങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ വിവാദം ഉണ്ടാക്കേണ്ടെന്നാണ് സിപിഎം നിലപാട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന പദ്ധതി മാറ്റിവയ്ക്കുമെന്ന് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ....

ആറ് മാസം കൂടി

ആറ് മാസം കൂടി

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആറ് മാസം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ മാസത്തോടെ ശമ്പളം പിടിക്കല്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും ആറ് മാസം കൂടി ശമ്പളം കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

എതിര്‍പ്പ് രൂക്ഷം

എതിര്‍പ്പ് രൂക്ഷം

സര്‍ക്കാരിന്റെ പുതി തീരുമാനത്തിനെതിരെ ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ പോലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഉയരുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പിണക്കേണ്ട എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇക്കാര്യം സര്‍ക്കാരിനെ പാര്‍ട്ടി അറിയിക്കുകയും ചെയ്തു.

ധനമന്ത്രിക്ക് നിര്‍ദേശം

ധനമന്ത്രിക്ക് നിര്‍ദേശം

ആറ് മാസത്തേക്ക് കൂടി ശമ്പളം പിടിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എല്ലാ മാസവും അഞ്ച് ദിവസത്തെ ശമ്പളം വീതം വെട്ടിക്കുറച്ച് ആറ് മാസം പിടിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജീവനക്കാരെ പ്രകോപിതരാക്കുന്ന തീരുമാനം തല്‍ക്കാലം വേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താന്‍ ധനമന്ത്രി തോമസ് ഐസകിനോട് നിര്‍ദേശിക്കുകയും ചെയ്തു.

 ഈ മാസം പിടിക്കില്ല

ഈ മാസം പിടിക്കില്ല

ഈ മാസം ശമ്പളം പിടിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. അടുത്ത മാസം മുതല്‍ ശമ്പളം പിടിക്കുമോ, നേരത്തെ വെട്ടിക്കുറച്ച രീതിയില്‍ മാറ്റം വരുത്തുമോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ എതിര്‍പ്പ് കൂടി സമ്പാദിക്കുന്നത് നന്നാകില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.

മന്ത്രിയുടെ നിര്‍ദേശങ്ങള്‍

മന്ത്രിയുടെ നിര്‍ദേശങ്ങള്‍

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തോമസ് ഐസക് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് നിര്‍ദേശം മന്ത്രി യോഗത്തില്‍ വച്ചു. നേരത്തെ പിടിച്ച തുക ധനകാര്യ സ്ഥാപനങ്ങള്‍ വഴി വായ്പയായി അനുവദിക്കാം. കുറഞ്ഞ ശമ്പളക്കാരുടെ വേതനം പിടിക്കില്ല. ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം വച്ച് പിടിക്കാം എന്നിവയായിരുന്നു നിര്‍ദേശങ്ങള്‍.

Recommended Video

cmsvideo
സാലറി ചലഞ്ച് സര്‍ക്കുലര്‍ കത്തിച്ച് അധ്യാപകരുടെ പ്രതിഷേധം | Oneindia Malayalam
സംഘടനകള്‍ പറയുന്നത്

സംഘടനകള്‍ പറയുന്നത്

മന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിജെപി അനുകൂല സംഘടനകള്‍ വ്യക്തമാക്കി. ശമ്പളം വിട്ടുനല്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കണമെന്നാണ് യുഡിഎഫ് സംഘടനകളുടെ നിലപാട്. ഇതുവരെ പിടിച്ചത് തിരിച്ചുനല്‍കിയ ശേഷം പുതിയ പിടിത്തം ആകാമെന്ന്് എന്‍ജിഒ യൂണിയന്‍ അറിയിച്ചു. നിബന്ധനകളോടെ മാത്രമേ പിടിക്കാവൂ എന്നാണ് സിപിഐ സര്‍വീസ് സംഘടനയുടെ നിലപാട്.

ജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കുംജോസിന് ഉഗ്രന്‍ പണി കൊടുക്കാന്‍ ജോസഫ്; കടുത്തുരുത്തി പൂതി നടക്കില്ല, തിങ്കളാഴ്ച നോട്ടീസ് നല്‍കും

മന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസമന്‍മോഹന്‍ സിങ്... നിങ്ങളെ പോലുള്ള പ്രധാനമന്ത്രിയുടെ അഭാവം രാജ്യം അനുഭവിക്കുന്നു- പിറന്നാളാശംസ

English summary
Salary Cut May be postponed; Finance Minister will talk to Government Employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X