കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം പിടിക്കല്‍; സര്‍ക്കാരിനേറ്റ രണ്ടാമത്തെ തിരിച്ചടിയെന്ന് ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായ വഴികള്‍ പരിശോധിക്കാതെ ഏകപക്ഷീയമായി മുന്നോട്ട് പോയ സര്‍ക്കാരിനേറ്റ രണ്ടാമത്തെ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാരിന് യുഡിഎഫ് എല്ലാ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് മുന്നോട്ട് പോയത്. ആരെയും വിശ്വാസത്തിലെടുക്കാതെ, ആരുമായും ചര്‍ച്ച നടത്താതെ മുന്നോട്ട് പോയി. ജനാധിപത്യ മര്യദകള്‍ പാലിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

oo

നിയമവും ചട്ടവും പരിശോധിക്കാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കനത്ത തിരിച്ചടിയാണ് ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിന് കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരമാണിത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണയാണ് സര്‍ക്കാരിനു യുഡിഎഫ് നല്കിയത്. എന്നാല്‍ ആരെയും വിശ്വാസത്തിലെടുക്കാതെ, അധികാരമുള്ളപ്പോള്‍ എന്തുമാകാമെന്ന സമീപനത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുയാണു ചെയ്യുന്നത്. ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ ഇടത് സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരും കോവിഡിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്ന് പിണറായി സര്‍ക്കാര്‍ മറക്കരുതെന്നുന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനം പുതിയ വഴി തേടുന്നുവെന്ന് റിപ്പോര്‍ട്ട്. ജീവനക്കാരുടെ വേതനം പിടിക്കുന്നത് ഓര്‍ഡിനന്‍സായി ഇറക്കാനാണ് ആലോചന. അപ്പീല്‍ നല്‍കുന്ന കാര്യവും പരിഗണനയിലാണ്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഓര്‍ഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പരിശോധിക്കാന്‍ നിയമവകുപ്പിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നുമോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

രാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടിരാഹുലിന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരമായി!! എല്ലാം ബിജെപി 'സുഹൃത്തുകള്‍', നഷ്ടം 7 ലക്ഷം കോടി

മഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യംമഹാ വികാസ് അഘാഡി സഖ്യത്തിന്റെ അറ്റകൈ നീക്കം; ഉദ്ധവിന്റെ നാളുകള്‍ എണ്ണപ്പെട്ടു!! വീണ്ടും ആവശ്യം

നടന്‍ ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപോര്‍ട്ട്, മാതാവിന്റെ വിയോഗത്തിന് പിന്നാലെനടന്‍ ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍; ഐസിയുവിലെന്ന് റിപോര്‍ട്ട്, മാതാവിന്റെ വിയോഗത്തിന് പിന്നാലെ

English summary
Salary Cut stayed by High court: Oommen chandy response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X