വായ്പ നല്‍കാമെന്നേറ്റ ബാങ്ക് പുതിയ ഉപാധികള്‍ വെച്ചു; കെഎസ്ആര്‍ടിസി ശമ്പളവും പെന്‍ഷനും വൈകും
പണയം വെക്കാനുളള ഡിപ്പോകളുടെ കാര്യത്തിലായിരുന്നു കാനറ ബാങ്കുമായി തര്‍ക്കം നിലനിന്നിരുന്നത്. 27 ഡിപ്പോകളും അവിടെ നിന്നുളള വരുമാനവും ബാങ്ക് കണ്‍സോര്‍ഷ്യത്തിന് കീഴില്‍ ഇപ്പോള്‍ പണയത്തിലാണ്
തിരുവനന്തപുരം: കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന കെഎസ്ആര്‍ടിസിക്ക് വായ്പ ലഭിക്കാത്തത് വലിയ തിരിച്ചടിയാകുന്നു. വായ്പ നല്‍കാമെന്നേറ്റ ബാങ്ക് പുതിയ ഉപാധികള്‍ വെച്ചതാണ് ഇതിന് കാരണം. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭരണപക്ഷമായ സിപിഐ നേതൃത്വത്തിലുളള യൂണിയന്‍ പണിമുടക്കുമെന്ന് അറിയിച്ചിരുന്നു. ഇതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കും.
ശമ്പളവും പെന്‍ഷനും സ്ഥിരമായി മുടങ്ങുന്ന സാഹചര്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സമരത്തിനൊരുങ്ങുന്നത്. ഈ മാസം 15 മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ ഉപരോധിക്കാനും 22 മുതല്‍ പണിമുടക്ക് നടത്താനുമാണ് യൂണിയന്റെ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച ബാങ്കുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

പണയം വെക്കാനുളള ഡിപ്പോകളുടെ കാര്യത്തിലായിരുന്നു കാനറ ബാങ്കുമായി തര്‍ക്കം നിലനിന്നിരുന്നത്. 27 ഡിപ്പോകളും അവിടെ നിന്നുളള വരുമാനവും ബാങ്ക് കണ്‍സോര്‍ഷ്യത്തിന് കീഴില്‍ ഇപ്പോള്‍ പണയത്തിലാണ്. കൂടാതെ സഹകരണ ബാങ്കിലും എസ്ബിഐയിലുമായി അന്‍പത്തി രണ്ടോളം ഡിപ്പോകളും പണയത്തിലാണ്. നിലവില്‍ 100 കോടിയുടെ വായ്പയാണ് കെഎസ്ആര്‍ടിസിക്ക് അടിയന്തരമായി വേണ്ടത്.












Click it and Unblock the Notifications