കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആർടിസി കട്ടപ്പുറത്ത് തന്നെ.. ശമ്പള വിതരണം മുടങ്ങി, ഓണത്തിന് വേണ്ടത് 93.5 കോടി?

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ശമ്പള വിതരണം മുടങ്ങി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓണമായതിനാൽ ശമ്പളത്തിന് പുറമെ ബോണസും അലവൻസും നൽകാൻ പണം കൂടുതൽ ആവശ്യമാണ്. ശമ്പള വിതരണത്തിനായി 50 കോടിയും, ബോണസ്, സാലറി അഡ്വാൻസ് തുടങ്ങിയ കാര്യങ്ങൾക്കായി 43.5 കോടിയുമാണ് ആവശ്യം.

എന്നാൽ സർക്കാർ സഹായമാകട്ടെ വെറും 16 കോടി രൂപ മാത്രമാണ്. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് കെഎസ്ആർടിസി. ഓണത്തിന് മുമ്പ് തന്നെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് വ്യക്തമാക്കി. കേരളം നേരിട്ട പ്രളയവും ഉരുൾപൊട്ടലുമാണ് വരുമാനം ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഓണത്തിന് ഒരാഴ്ചമാത്രം ബാക്കി

ഓണത്തിന് ഒരാഴ്ചമാത്രം ബാക്കി

കേരളം നേരിട്ട് പ്രളയത്തെ തുടർന്ന് സർവ്വീസുകൾ മുടങ്ങിയതിനാൽ ആഗസ്റ്റ് മാസത്തെ വരുമാനത്തിൽ 15 കോടിയോളം ഇടിവുണ്ടായി. ഇതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാൻ ഇടയായിരിക്കുന്നത്. ഒണത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ശമ്പള വിതരണം മുടങ്ങിയിരിക്കുന്നത്. ഇതിനെതിരെ ഭരണകക്ഷി യൂണിയനും പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുന്നു

ഇതേസമയം ഓണത്തിന് മുമ്പ് തന്നെ ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി. തൊഴിലാളികളുടെ ശമ്പളം മുടങ്ങിയപ്പോഴും എക്സിക്യട്ടീവ് ഡയറക്ടർ വിജിലൻസിന് ശമ്പളം വിതരണം ചെയ്തിട്ടുണ്ട്. പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയവരുടെ ശമ്പളം മുടങ്ങരുതെന്ന കെഎസ്ആർടിസി എംഡിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

വിരമിക്കല്‍ ആനുകൂല്യം തടയരുത്

വിരമിക്കല്‍ ആനുകൂല്യം തടയരുത്


അതേസമയം വായ്പ തിരിച്ചടവിനത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ധനകാര്യസ്ഥാപനങ്ങളില്‍ കൃത്യമായി അടച്ചിരിക്കണമെന്ന് കെഎസ്ആർടിസി എംഡി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ വീഴ്ചകാരണം ഒരാളുടെ പോലും വിരമിക്കല്‍ ആനുകൂല്യം തടയരുതെന്നും നിര്‍ദേശമുണ്ട്. ശമ്പളത്തില്‍ നിന്ന് പിടിച്ച തുകയ്ക്കായി കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ നിന്ന് കണ്ണീരൊഴുക്കുന്ന രവി കുമാറിനെ കുറിച്ചുള്ള വാർത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഡിയുടെ നിർദേശം.

ഘട്ടം ഘട്ടമായി കൊടുത്തു തീർ‌ക്കും

ഘട്ടം ഘട്ടമായി കൊടുത്തു തീർ‌ക്കും

വായ്പ തിരിച്ചടവിനത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക അതാത് ധനകാര്യസ്ഥാപനത്തില്‍ അടയ്ക്കണം. ഓരോ യൂണിറ്റിലേയും ഇത്തരം ജീവനക്കാരുടെ വിവരങ്ങള്‍ യൂണിറ്റ് ഓഫീസര്‍മാര്‍ ചീഫ് ഓഫീസില്‍ അറിയിക്കണം. വായ്പ തിരിച്ചടവിനത്തില്‍ രവികുമാര്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് പിടിച്ച തുക അടയ്ക്കണമെങ്കില്‍ 30 കോടി രൂപ വേണം. ഒറ്റയടിക്ക് ഇത് തിരിച്ചടയ്ക്കാനില്ലെന്നും ഘട്ടം ഘട്ടം കൊടുത്തുതീര്‍ക്കുമെന്നുമാണ് എംഡിയുടെ ഉറപ്പ് നൽകിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Salary distribution again halted at KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X