കേരളത്തിലും ശമ്പളം കൂടും.. ബജറ്റിന് മുമ്പ് പ്രഖ്യാപനം, മാര്‍ച്ചില്‍ ലഭിക്കും; 2024 മുതല്‍ മുന്‍കാല പ്രാബല്യം!!
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റിന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ പരിഷ്കരിച്ച ശമ്പളം നല്കാന് കഴിയുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ പരിഷ്കരണത്തിന് മുന്‍കാല പ്രാബല്യമുണ്ടാകും. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് ഉണ്ടായിരിക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് അനുസൃതമായി പെന്ഷന് തുക 2500 രൂപയിലേക്ക് മാറ്റിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കുടിശ്ശികയടക്കം കൊടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേമ പെന്ഷന് 1600 ല്‍ നിന്ന് 2000 മാക്കി ഉയര്‍ത്തിയിരുന്നു.

ശമ്പള പരിഷ്കരണ കമ്മീഷന് പകരം, സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ സമിതി ഒരു ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു രാഷ്ട്രീയ തീരുമാനം എടുത്താലുടന്‍ പ്രഖ്യാപനം നടത്തും. മുന്‍ ശമ്പള പരിഷ്കരണ സമയത്ത്, നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ 1.37 മടങ്ങ് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചത്. അന്ന്, 27 ശതമാനം ക്ഷാമബത്തയും 10 ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യവും ഒരുമിച്ച് 37 ശതമാനം വര്‍ധനവുണ്ടായി.
ഇത്തവണ, 38 ശതമാനമായിരിക്കും വര്‍ധനവ് എന്നാണ് സൂചന. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെ 1.38 ഇരട്ടിയായിരിക്കും പുതിയ അടിസ്ഥാന ശമ്പളം. നിലവിലുള്ള അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ട് ഗുണിച്ചാല്‍ പുതുക്കിയ അടിസ്ഥാന ശമ്പളം ലഭിക്കും. ഈ ഫോര്‍മുലയ്ക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചു. അതനുസരിച്ച്, ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപ ആയിരിക്കും.
ക്ഷാമബത്ത കുടിശ്ശിക അടയ്ക്കുന്നതിലും സര്‍ക്കാരില്‍ നിന്ന് അനുകൂലമായ നിലപാട് വന്നേക്കും. കുടിശ്ശിക എത്ര കാലയളവിലേതാണ് വിതരണം ചെയ്യുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ തുക പ്രൊവിഡന്റ് ഫണ്ടുമായി ലയിപ്പിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍, കോണ്‍ട്രിബ്യൂട്ടറി പെന്ഷന് പദ്ധതിക്ക് പകരം ഒരു 'അഷ്വേര്‍ഡ് പെന്ഷന് പദ്ധതി' നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പുതിയ പെന്ഷന് പദ്ധതിയുടെ ചട്ടക്കൂടും വിജ്ഞാപനവും ഉടന്‍ പുറപ്പെടുവിക്കും. ഒരു നിശ്ചിത പെന്ഷന് ഉറപ്പാക്കുന്ന ഈ പദ്ധതി പ്രകാരം, സര്‍ക്കാരിന്റെ സംഭാവന വര്‍ധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനം 93,000 കോടി രൂപയാണ്. നിലവില്‍, 70,000 കോടി രൂപ ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നു. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതോടെ, മുഴുവന്‍ നികുതി വരുമാനവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവഴിക്കേണ്ടി വന്നേക്കാം.
ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അംഗീകൃത ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കുക, പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട സര്‍വീസ് സംഘടനകള്‍ ജനുവരി 12, 13 തീയതികളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
-
ഇനി ഓവർടൈമിന് ഇരട്ടി മധുരം! പുതിയ തൊഴിൽ നിയമങ്ങൾ എല്ലാവരും അറിയണം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം












Click it and Unblock the Notifications