ശമ്പളം വര്‍ധിപ്പിക്കുന്നത് പോട്ടെ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുന്നത് മുടങ്ങുമോ എന്ന് ആശങ്ക, 5 കാരണങ്ങള്‍
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറുഭാഗത്ത് ആശങ്ക വ്യാപിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയും ഇതുതന്നെ.
വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേന്ദ്ര സര്‍ക്കാര്‍ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന് നല്‍കേണ്ട പണം അനുവദിക്കുന്നുമില്ല. കടം വാങ്ങാനുള്ള സംസ്ഥാനത്തിന്റെ പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ചെലവുകള്‍ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ചോദ്യം.

നികുതി ഇതര വരുമാനം സംസ്ഥാനത്ത് വളരെ കുറവാണ്. നികുതി വരുമാനത്തിന് പുറമെ 2000 കോടി രൂപ സംസ്ഥാനത്തിന് എല്ലാ മാസവും അധികമായി കണ്ടെത്തേണ്ട സാഹചര്യമുണ്ട്. ഈ വെല്ലുവിളി മറികടക്കാന്‍ കടമെടുക്കുകയാണ് ചെയ്യുക. ഇതിന് കേന്ദ്ര സര്‍ക്കാര്‍ പരിധി നിശ്ചയിക്കും. എന്നാല്‍ അനുവദിച്ച പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുക കൂടി ചെയ്തതാണ് സംസ്ഥാനത്തെ വെട്ടിലാക്കിയത്.
സാധാരണ നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്താറുണ്ട്. ബജറ്റില്‍ സുപ്രധാന പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. എല്ലാത്തിനും പണം കൂടുതല്‍ ആവശ്യമാണ്. എവിടെ നിന്ന് പണം കണ്ടെത്തുമെന്നതാണ് ചോദ്യം. ജിഎസ്ടി ഇനത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതം പൂര്‍ണമായി കേന്ദ്രം നല്‍കാത്തതും തിരിച്ചടിയായി.
സര്‍ക്കാര്‍ നേരിടുന്ന 5 വെല്ലുവിളികള്‍
ശമ്പളം-പെന്‍ഷന്‍ ചെലവ് എല്ലാ മാസവും സംസ്ഥാനത്തിനുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ കരാറുകാരുടെ ബില്ല് നല്‍കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെ വലിയ ബാധ്യത സംസ്ഥാന സര്‍ക്കാരിന് വരും. പണം പലവഴിക്ക് കണ്ടെത്തി നിലവിലെ പ്രതിസന്ധി പരിഹരിച്ചാലും പുതിയ സര്‍ക്കാരിന് മുന്നോട്ടുള്ള യാത്ര കടുത്ത വെല്ലുവിളി നിറഞ്ഞതാകും.
വരവും ചെലവും തമ്മിലുള്ള അന്തരം ഓരോ വര്‍ഷവും കൂടി വരികയാണ്. ജിഎസ്ടിയും ഭൂനികുതിയും വഴിയുള്ള വരവ് കുറഞ്ഞിട്ടുണ്ട്. കടമെടുക്കല്‍ പരിധി വെട്ടിക്കുറച്ചു, കരുതല്‍ ഫണ്ട് രൂപീകരിക്കാത്തതതിനാല്‍ തടഞ്ഞുവച്ച പണം അനുവദിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറിയതും തിരിച്ചടിയായി. ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചാല്‍ അധിക തുക കണ്ടെത്തേണ്ടതും വെല്ലുവിളിയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്‌തേക്കും. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്നും പറയപ്പെടുന്നു. സാമ്പത്തിക ഞെരുക്കം കാര്യമാക്കാതെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയാലും വരാനിരിക്കുന്ന പുതിയ സര്‍ക്കാര്‍ വെട്ടിലാകും.












Click it and Unblock the Notifications