സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു... ഡിഎ കുടിശ്ശിക അനുവദിക്കും, ഒപ്പം 2% ഡിഎ വര്‍ധനവും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ ( ക്ഷാമബത്ത ) കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചന. കുടിശ്ശികയുള്ള ഡി എയുടെ രണ്ട് ഗഡുവെങ്കിലും അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡി എ കുടിശിക അനുവദിക്കാന്‍ സര്‍ക്കാരിനും ഇടത് മുന്നണിക്കും മേല്‍ സമ്മര്‍ദ്ദമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് ഇനിയും വൈകിപ്പിക്കേണ്ട എന്നാണ് എല്‍ ഡി എഫിനുള്ളിലെ പൊതുവികാരം.
അതേസമയം ഡിസംബറിലെ ദേശീയ വില സൂചിക അനുസരിച്ച് ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡി എ കൂടി വന്നേക്കും. ഇതോടെ ജീവനക്കാരുടെ ഡി എ 37 ശതമാനമായി ഉയരും. എങ്കിലും 22 ശതമാനം മാത്രമെ നല്‍കൂ. 15 ശതമാനം കുടിശ്ശിക വര്‍ധിക്കും എന്ന് സാരം. 2023 ജൂലായ്, 2024 ജനുവരി മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ഡി എ ഈ വര്‍ഷം ആദ്യം തന്നെ അനുവദിക്കും എന്നാണ് വിവരം.

ആറ് ശതമാനത്തോളം വരും ഇത്. ജനുവരി 29 നാണ് സംസ്ഥാന ബജറ്റ്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ബജറ്റില്‍ തന്നെയായിരിക്കും ഡി എ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. അതിന് മുമ്പ് പ്രത്യേക പ്രഖ്യാപനമായി വേണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനമെടുക്കും. എന്നാല്‍ മുന്‍കാല പ്രാബല്യവും അത് അനുസരിച്ചുള്ള കുടിശിക തുകയും നല്‍കാനിടയില്ല.
അതേസമയം ഈ മാസം 2 ശതമാനം കൂടി വരുന്നതോടെ കേന്ദ്ര ജീവനക്കാര്‍ക്ക് ഡി എ 60% ആയി ഉയരും. നിലവില്‍ 58 ശതമാനം ആയിരുന്നു ഡി എ. സംസ്ഥാനത്തെ ഐ എ എസ്, ഐ പി എസ് ഓഫീസര്‍മാര്‍ക്ക് മാത്രമാണ് കേന്ദ്ര നിരക്കില്‍ ഡി എ കൃത്യമായി അനുവദിക്കുന്നത്. കേരളമാണ് ക്ഷാമബത്ത കുടിശികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഗുജറാത്താണ് ക്ഷാമബത്ത കുടിശ്ശിക ഇല്ലാത്ത സംസ്ഥാനം.
ഗോവ, അസം, ഉത്തര്‍ പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചല്‍ പ്രദേശ്, കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് കുടിശിക. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒഴികെ എല്ലായിടത്തും രണ്ട് ഗഡുവാണ് ക്ഷാമബത്ത കുടിശ്ശികയുള്ളത്.
-
ശമ്പളം 10 ശതമാനം കുറയും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി, എല്ലാവര്‍ക്കുമില്ല, നടപടിയുമായി തെലങ്കാന -
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications