മാസങ്ങൾ വൈകിയാൽ നഷ്ടം ലക്ഷങ്ങളിലേക്ക്; ആശങ്കയിൽ കേന്ദ്ര സർക്കാർ ജീവനക്കാർ

എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പണം വൈകിയേക്കുമെന്ന റിപ്പോർട്ടുകളിൽ ആശങ്കയോടെ കേന്ദ്രസർക്കാർ ജീവനക്കാർ. റിപ്പോർട്ട് വൈകുന്നത് ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിയേക്കുമെന്നതാണ് ആശങ്കയ്ക്ക് കാരണം. പുതുക്കിയ ശമ്പളം മുൻകാല പ്രാബല്യത്തോടെ ലഭിക്കുമെങ്കിലും അടിസ്ഥാന ശമ്പളത്തിൽ മാത്രമായിരിക്കും കുടിശിക ലഭിക്കുക. മറ്റ് ആനുകൂല്യങ്ങൾക്ക് അത് ബാധകമായേക്കില്ല.

2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. 18 മാസമാണ് റിപ്പോർട്ട് അവതരിപ്പിക്കാൻ കമ്മീഷന് അനുവദിച്ചിരിക്കുന്ന സമയം. ഇതുപ്രകാരം അടുത്ത ജുലൈയ്ക്കുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് സർക്കാർ ഈ റിപ്പോർട്ടിൻമേൽ വിശദമായ അവലോകനം നടത്തും.ഏകേശം 3 മുതൽ 6 മാസം കൊണ്ടായിരിക്കും ശമ്പള പരിഷ്കരണം നടപ്പാക്കുകയെന്നാണ് വിലയിരുത്തൽ. എന്നാൽ റിപ്പോർട്ട് തുടർന്നും വൈകിയാൽ ജീവനക്കാരെ സംബന്ധിച്ച് അത് വലിയ നഷ്ടമായേക്കും.

salarynews2-

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ജനുവരി 31 നാണ് അവസാനിച്ചത്. അതുകൊണ്ട് തന്നെ പുതുക്കിയ ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർധനവ് 2026 ജനുവരി 1 മുതൽ തന്നെ ലഭിക്കും. അതായത് ഈ തിയതി മുതലുള്ള കുടിശിക ജീവനക്കാർക്ക് ലഭിക്കും. മുൻരീതികൾ അനുസരിച്ച് അടിസ്ഥാന ശമ്പളത്തിന് മാത്രമായിരിക്കും ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കുക. ഡിഎ, എച്ച്ആർഎ, ടിപിടിഎ എന്നിവയ്ക്കൊന്നും അലവൻസ് ലഭിക്കില്ല.

ജീവനക്കാർക്ക് ലഭിക്കുന്ന അലവൻസുകൾ ഇങ്ങനെ

വർഷത്തിൽ രണ്ട് തവണയാണ് ജീവനക്കാർക്ക് ഡിഎ വർധനവ് ലഭിക്കു. രണ്ട് വർഷം വർധനവ് ഉണ്ടാകുന്നത് കൊണ്ട് തന്നെ ഡിഎയിൽ കുടിശിക ലഭിക്കില്ല. അതേസമയം പുതിയ കമ്മീഷൻ പ്രകാരം പുതുക്കിയ ശമ്പളത്തിൻമേലാണ് ജീവനക്കാർക്ക് ഡിഎ ലഭിക്കുക. പരിഷ്കരം നേരത്തേ നടപ്പാക്കുന്നത് ഏറെ നാളത്തേക്ക് ഉയർന്ന ഡിഎ ലഭിക്കാൻ സഹായിക്കും.

എച്ച്ആർഎ

ശമ്പളം വർധിക്കുന്നതിന് അനുസരിച്ച് വാർഷിക എച്ച്ആർഎയിലും വർധനവ് ഉണ്ടാകും. അതിനും കുടിശിക ലഭിക്കില്ല. അതേസമയം പുതിയ ശമ്പള കമ്മീഷനിൽ ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ആണ് പരിഗണിക്കുന്നതെങ്കിൽ എച്ച്ആർഎയിലും വലിയ വർധനവ് ഉണ്ടാകും.

ടിപിടിഎ

ഡിഎ പോലെ തന്നെയാണ് ടിപിടിഎയും. വർഷത്തിൽ രണ്ട് തവണ ഇത് വർധിപ്പിക്കും. അതുകൊണ്ട് തന്നെ ഇതിലും കുടിശിക ലഭിക്കില്ല.

വൈകിയാൽ നഷ്ടം എത്രയാകും?

കമ്മീഷൻ റിപ്പോർട്ട് വൈകിയാൽ ജീവനക്കാർക്ക് വന്നേക്കാവുന്ന നഷ്ടം പരിശോധിക്കാം

ഉദാഹരണത്തിന് ലെവൽ 7 ജീവനക്കാരുടെ കാര്യത്തിൽ നോക്കാം-അവരുടെ അടിസ്ഥാന ശമ്പളം നിലവിൽ 44900 രൂപയാണ്. ശമ്പളത്തിൻ്റെ 24 ശതമാനം ആണ് എച്ച്ആർഎ.എട്ടാം ശമ്പള കമ്മീഷൻ ഫിറ്റ്‌മെന്റ് ഫാക്ടർ 2.1 ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എച്ച്ആർഎയും ടിപിടിഎയും നിലവിലുള്ള നിരക്കുകളുടെ 2.1 മടങ്ങ് ആയിരിക്കും. റിപ്പോർട്ട് നടപ്പാക്കാൻ വൈകിയാൽ അതായത് മെയിലാണ് നടപ്പാക്കുന്നതെങ്കിൽ 65 ശതമാനം ഡിഎയിൽ 2,29,051 ആയിരിക്കും നഷ്ടം. ഓഗസ്റ്റിൽ (ഡിഎ 67ശതമാനം) ആണെങ്കിൽ 2,68,032. 2028 ജനുവരിയിൽ ആണെങ്കിൽ (70 ശതമാനം ഡിഎ) 3,32, 340 രൂപയാകും നഷ്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma