Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂട്ടും; പക്ഷേ പരിഷ്കരണത്തിൽ ഇവർ പുറത്താകും? ആശങ്ക അകറ്റി സർക്കാർ

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് 1.12 കോടിയോളം വരുന്ന കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് (ToR) സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. 18 മാസത്തിനുള്ളിൽ കമ്മീഷൻ ശുപാർശകൾ സമർപ്പിക്കും. 2028 ആദ്യത്തോടെ ഉത്തരവുകൾ നടപ്പായേക്കുമെന്നാണ് സൂചന.

ഇതുവരെയുള്ള രീതി അനുസരിച്ചാണെങ്കില്‍ പുതുക്കിയ ശമ്പളവും പെന്‍ഷന്‍ ഘടനയും 2026 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കിട്ടേണ്ടതാണ് .അതിനിടെ ഡിസംബർ 31, 2025-ന് വിരമിക്കുന്നവർക്ക് എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പുതുക്കിയ പെൻഷൻ ലഭിച്ചേക്കില്ലെന്ന തരത്തിലുള്ള അഭ്യൂങ്ങൾ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകാണ് കേന്ദ്രസർക്കാർ.

salaryhike2-

പെൻഷൻ മാറ്റങ്ങൾ 2021-ലെ കേന്ദ്ര സിവിൽ സർവീസ് (പെൻഷൻ) ചട്ടങ്ങൾ, 2023-ലെ അസാധാരണ പെൻഷൻ ചട്ടങ്ങൾ എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങളും ഔദ്യോഗിക ഉത്തരവുകളും അനുസരിച്ച് മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് ധനമന്ത്രാലയം അറിയിച്ചു. അതുകൊണ്ട് തന്നെ പഴയതും പുതിയതുമായ പെൻഷൻകാർക്കിടയിൽ വേർതിരിവ് ഉണ്ടാകുമെന്ന ആശയക്കുഴപ്പം ശരിയല്ലെന്ന് സർക്കാർ വ്യക്തമാക്കി.

"കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച ശുപാർശകൾ നൽകാനാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. 2025-ലെ ധനകാര്യ നിയമത്തിലെ നാലാം ഭാഗം നിലവിലുള്ള സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) നിയമങ്ങളെയും, പെൻഷൻ ബാധ്യതകളെ നിയന്ത്രിക്കുന്ന തത്വങ്ങളെയും സാധൂകരിക്കുന്നുന്നതാണ്. ഇത് നിലവിലെ സിവിൽ അല്ലെങ്കിൽ പ്രതിരോധ പെൻഷനുകളിൽ മാറ്റങ്ങളുണ്ടാക്കുന്നില്ല. നിയമം പെൻഷൻകാർക്കിടയിൽ പുതിയ വേർതിരിവുകളൊന്നും കൊണ്ടുവന്നിട്ടില്ല'ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ സർക്കാരിന്റെ നിലപാട് വിശദീകരിച്ചു.

ഇതിനിടെ, എട്ടാം ശമ്പള കമ്മീഷനുവേണ്ടി https://8cpc.gov.in/ എന്നൊരു പ്രത്യേക വെബ്സൈറ്റ് സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ജീവനക്കാർ, പെൻഷൻകാർ, മന്ത്രാലയങ്ങൾ, വകുപ്പുകൾ, ബന്ധപ്പെട്ട ഗ്രൂപ്പുകൾ എന്നിവർക്ക് ഈ വെബ്സൈറ്റിൽ മാർച്ച് 16 വരെ തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാൻ സാധിക്കും.

ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവയിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കമ്മീഷന് അഭിപ്രായങ്ങൾ ആവശ്യമാണ്. ഇതിനായി മൈഗോവ് പോർട്ടലിൽ 18 ചോദ്യങ്ങളുള്ള ഓൺലൈൻ ചോദ്യാവലി ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജീവനക്കാർ, ജുഡീഷ്യൽ ഓഫീസർമാർ, കോടതി ജീവനക്കാർ, റെഗുലേറ്ററി ബോഡി അംഗങ്ങൾ, ജീവനക്കാരുടെ യൂണിയനുകൾ, വിരമിച്ചവർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, സാധാരണ വ്യക്തികൾ എന്നിവർക്കും മന്ത്രാലയങ്ങളിൽ നിന്നുള്ള നോഡൽ ഓഫീസർമാർക്കും അഭിപ്രായം രേഖപ്പെടുത്താം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+