Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും

12-ാം ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പുതുക്കിയ ശമ്പളം 2024 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും.മുൻ ചീഫ് സെക്രട്ടറി വിപി ജോയിയാണ് ശമ്പള കമ്മീഷൻ ചെയർമാൻ.

സംസ്ഥാന ജീവനക്കാരുടെ ശമ്പള ഘടനയിലും പെൻഷൻ ആനുകൂല്യങ്ങളിലും മാറ്റങ്ങൾ നിർദ്ദേശിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കണക്കുകൂട്ടൽ രീതികളും വിലയിരുത്തും. നടപടിക്രമങ്ങൾ ലളിതമാക്കുകയും സമയവും ഭരണച്ചെലവും കുറയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം. സംസ്ഥാന ജീവനക്കാർക്ക് ലഭ്യമല്ലാത്ത കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ കമ്മീഷൻ പരിശോധിക്കും. ഇവ നടപ്പാക്കുന്നതിന്റെ സാമ്പത്തിക സാധ്യതകളെക്കുറിച്ചും കമ്മീഷൻ പഠിക്കും.

salaryhike2-

റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് മൂന്ന് മാസമാണ് സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ, കമ്മീഷൻ പ്രവർത്തനം തുടങ്ങാത്തതിനാൽ സമയപരിധി മതിയാവില്ലെന്ന് വിദഗ്ധർ പറയുന്നു. കേരളത്തിൽ മുൻപ് ഒരു ശമ്പള കമ്മീഷനും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചാൽ പോലും, ജൂൺ മാസത്തോടെയേ അത് സർക്കാരിന് മുന്നിൽ എത്താൻ സാധ്യതയുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം ഒരു രാഷ്ട്രീയ മാറ്റത്തിൻ്റെ വക്കിൽ ആയിരിക്കുമെന്നും വിലയിരുത്തലുണ്ട്.
.
11-ാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള പരിഷ്കരണം 2019 ജൂലൈ 1 മുതലാണ് നിലവിൽ വന്നത്. 1.38 ആയിരുന്നു അന്ന് ഫിറ്റ്മെൻ്റ് ഫാക്ടർ.ഇത് അടിസ്ഥാന ശമ്പള ഘടനയിൽ ഏകദേശം 38 ശതമാനം വർദ്ധനവിന് കാരണമായി. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500-ൽ നിന്ന് 23,000 ആയി ഉയർന്നു. അതുപോലെ, ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,20,000-ൽ നിന്ന് 1,66,800 ആയും വർദ്ധിച്ചു.ശമ്പള പരിഷ്കരണം പെൻഷനുകളിലും അനുബന്ധ വർദ്ധനവിന് വഴിയൊരുക്കി. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 ആയും മാറ്റി നിശ്ചയിച്ചിരുന്നു.

ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+