കേരള ബജറ്റ്; ആശമാരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയർത്തി
ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റിൽ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വർക്കർമാർക്ക് 500 രൂപ കൂട്ടിയതായും ധനമന്ത്രി പറഞ്ഞു.
സാക്ഷരതാ പ്രേരക്മാരുടെ വേതനത്തിലും 1000 രൂപയുടെ വർധനവ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപയാണ് ബഡറ്റിൽ വർധിപ്പിച്ചത്. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങളുടെ ഓണറേറിയം കൂട്ടി. തദ്ദേശ സ്ഥാപനത്തിലെ അംഗങ്ങള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും.ഇതിനായി 250 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നിലവിലുള്ള മറ്റു സാമൂഹികക്ഷേമ പദ്ധതികളിലൊന്നും ഗുണഭോക്താക്കൾ ആകാത്ത 35നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂധന സഹായം ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. 31 ലക്ഷം പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതുവരെ 16.32 32 ലക്ഷം പേർ ഈ പദ്ധതിയിൽ അംഗമായിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായി നടപ്പിലാക്കിയ എന്ന ചാരിതാർത്ഥ്യത്തോടെയാണ് നടപ്പു വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതെന്ന വാക്കുകളോടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ' 10 വർഷം മുമ്പുള്ള കേരളമല്ലേ ഇന്നത്തെ കേരളം. എല്ലാ മേഖലകളിലും കേരളം ന്യൂ നോർമൽ സൃഷ്ടിച്ചിരിക്കുകയാണ്. പഴയ നോർമലുമായി താരധമ്യം ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ അതിശയകരവും അഭിമാനകരവുമായ പുരോഗതിയാണ് ജന ജീവിതത്തിന്റെ എല്ലാ തുറകളിലും ഉണ്ടായിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച വായ്പ്പാ പരിധി വെട്ടികുറച്ചും അർഹമായ കുടിശികകൾ നിഷേധിച്ചും ഈ സർക്കാരിനെ അവസാന ഭാഗത്തിൽ ശ്വാസം പൊട്ടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുണ്ട്. അതുപക്ഷേ താൽക്കാലികമാണ്, തെരഞ്ഞെടുപ്പ് കാലത്തെ ഇരുട്ടടി എന്നെ അതിനെ കാണേണ്ടതുള്ളൂ. ദീർഘകാല ധനകാര്യ നില നോക്കിയാൽ കേരളം വളരെ മെച്ചപ്പെട്ട നിലയിലാണെന്ന കാര്യം പറയുന്നത് ഞങ്ങൾ മാത്രമല്ല റിസർവ് ബാങ്കും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും എല്ലാം ഇക്കാര്യം പറയുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനം 9.97 ശതമാനം വർധിച്ചു. സാമ്പത്തിക വളർച്ചാനിരക്ക് 6.19 ശതമാനം ആയി', ധനമന്ത്രി പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications