കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം കിട്ടാതെ ജോലിക്കില്ല; മൂന്നാം ദിവസവും ഇന്ത്യാവിഷന്‍ നിശ്ചലം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വാര്‍ത്ത സംപ്രേഷണം നിലച്ചിട്ട് മൂന്ന് ദിവസങ്ങള്‍ പിന്നിടുന്നു. മാനേജ്‌മെന്റ് ഇതുവരേയും ജീവനക്കാരുമായി ചര്‍ച്ചക്ക് തയ്യാറായിട്ടില്ലെന്നാണ് വിവരം.

എന്തായാലും ശമ്പള കുടിശ്ശിക തീര്‍ത്തും ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും ഇടപെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. ചില ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം സെപ്റ്റംബറിലെ ശമ്പളം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താത്കാലിക നീക്കുപോക്കുകള്‍ക്ക് ഇനി തങ്ങള്‍ തയ്യാറല്ലെന്ന് ജീവനക്കാര്‍ ഒന്നടങ്കം തീരുനമാനിക്കുകയായിരുന്നു.

Indiavision

ഡിസംബര്‍ 3 ന് ഉച്ചക്ക് ഇന്ത്യാവിഷന്റെ കൊച്ചിയിലെ വാര്‍ത്താ ഡസ്‌കില്‍ കേരളത്തിലെ എല്ലാ ഓഫീസുകളിലേയും മാധ്യമ പ്രവര്‍ത്തകരും ക്യാമറമാന്‍മാരും ഒത്തു ചേര്‍ന്നു. പിന്നീട് കൊച്ചി ഹൈവേ ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

യോഗത്തില്‍ ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി എംകെ മുനീര്‍ അടക്കമുള്ള ചാനല്‍ ഡയറക്ടര്‍മാരെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തും. ഇന്ത്യാവിഷനിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ ലേബര്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവച്ചുകൊണ്ടുള്ള സമരത്തെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നെങ്കിലും സമരം തുടരാനുളള ഇപ്പോഴത്തെ തീരുമാനം ഒറ്റക്കെട്ടായാണ് എടുത്തിട്ടുള്ളത് എന്നാണ് വിവരം.

ഇന്ത്യാവിഷനില്‍ നിന്ന് രാജിവച്ച് പോയ പലര്‍ക്കും ഇപ്പോും പതിനായിരക്കണക്കിന് രൂപ ശന്പള കുടിശ്ശിക ലഭിക്കാനുണ്ട്. ജീവനക്കാരുടെ പിഎഫ് തുക അടക്കുന്നത് സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ജീവനക്കാരില്‍ നിന്ന് പൈസ ഈടാക്കുന്നുണ്ടെങ്കിലും പിഎഫ് സംബന്ധിച്ച രേഖകള്‍ ഒന്നും നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

English summary
Salary Issue: strike in Indiavision continues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X