പിണറായി മാലാഖമാര്‍ക്ക് നല്കിയ ആ വാക്ക് പാഴ് വാക്കായിരുന്നു, കേരളം വീണ്ടും നഴ്സ് സമരത്തിലേക്ക്
തിരുവനന്തപുരം: കേരളം വീണ്ടും നഴ്സ്മാരുടെ സമരത്തിന് സാക്ഷിയാകുമെന്ന് സൂചന. സ്വകാര്യ ആശുപത്രികളിലെ നഴ്സ്മാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ നടപ്പായില്ലെന്ന് റിപ്പോര്‍ട്ട്. ഒത്തുതീര്‍പ്പ് നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ശമ്പളം കൂട്ടിയില്ലെന്നാണ് പറയുന്നത്.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഒരു മാസത്തോളം നഴ്സ്മാര് സമരം നടത്തിയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് ജൂലൈ 20ന് ശമ്പളം കൂട്ടാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇത് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് വിവരം. കൂടാതെ സമരം നടത്തിയവര്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നതായും വിവരങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തീരുമാനം നടപ്പാക്കിയില്ല
ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്സ്മാര് നടത്തിയ സമരം ഒത്തു തീര്‍പ്പാക്കിയെങ്കിലും ഒത്തുതീര്‍പ്പിലെ ധാരണകള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് വിവരം.

ശമ്പളം കൂട്ടിയില്ല
മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടായിരുന്നു നഴ്സ്മാരുടെ സമരം ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും ശാമ്പളം കൂട്ടിയിട്ടില്ലെന്നാണ് വിവരം.

പ്രതികാരനടപടി
സമരം ചെയ്ത നഴ്സ്മാര്‍ക്കെതിരെ പ്രതികാര നടപടി തുടരുന്നതായും ആരോപണം ഉണ്ട്. തരംതാഴ്ത്തല്‍ അടക്കമുള്ള തരംതാഴ്ത്തലാണ് നടക്കുന്നത്. സമരം ചെയ്തവര്‍ക്കെതിരെ പ്രതികാരനടപടിപാടില്ലെന്ന് ചര്‍ച്ചയില്‍ ധാരണയായിരുന്നു.

സര്ക്കാതരിന് അനക്കമില്ല
ഉയര്‍ന്ന തസ്തികകളില്‍ നിന്ന നഴ്സ്മാരെ തരംതാഴ്ത്തുകയാണെന്നും ആറും ഏഴും വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവരെ പിരിച്ചു വിടുകയാണെന്നും വിവരങ്ങളുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.

എതിര്‍ത്ത് മാനേജ്മെന്റുകള്‍
ധാരണ പ്രകാരമുള്ള ശമ്പള വര്‍ധന ഐആര്‍സി എന്ന വ്യവസായ ബന്ധ സമിതിയില്മാനേജ്മെന്റുകള് എതിര്‍ത്തിരിക്കുകയാണ്. ഐആര്‍സിയും പിന്നാലെ മിനിമം വേജസ് ബോര്‍ഡും അംഗീകരിച്ചാലെ ശമ്പളം പരിഷ്കരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയുള്ളൂ.

ഒന്നുംനടന്നില്ല
സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് അംഗങ്ങളും യൂണിയന് ഭാരവാഹികളും അംഗങ്ങളായ സമിതി ഇതിനിടെ ഒരുതവണ യോഗം ചേര്‍ന്നെങ്കിലും ഒന്നും നടന്നില്ലെന്നാണ് വിവരം.

ചര്‍ച്ച തുടരുന്നു
ശമ്പള വര്‍ധനയില്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ശമ്പളം അതേപടി അംഗീകരിച്ചാല്‍ ചികിത്സ ചിലവ് ഉള്‍പ്പെടെ കൂടുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

തീരുമാനം അഞ്ചിന് ശേഷം
സമരം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം അഞ്ചിന് ശേഷം ഉണ്ടാകുമെന്നാണ് നഴ്സുമാരുടെ സംഘടന നല്കുന്ന വിവരം. ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് നല്കിയ വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അഞ്ചിന് ചേരുന്ന വ്യവസായ ബന്ധ സമിതി ചര്‍ച്ച ചെയ്യുന്നുണ്ട്. അന്ന് തീരുമാനമായില്ലെങ്കില്‍ സമരം നടത്താനാണ് നഴ്സ്മാരുടെ തീരുമാനം.
-
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications