എംഎൽഎമാരുടെ ശമ്പളത്തിൽ 28,000 രൂപയുടെ വർധനവ്, മന്ത്രിമാർക്ക് ശമ്പളം 1.33 ലക്ഷം..കരട് ബില്ലിന് അംഗീകാരം

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം. ബില്‍ നാളെ നിയമസഭയിൽ പാസാക്കും. 98000 രൂപയായിരിക്കും എംഎൽഎമാരുടെ പുതുക്കിയ ശമ്പളം. മന്ത്രിമാർക്ക് 1.33 ലക്ഷവും.

എട്ട് വര്‍ഷത്തിന് ശേഷമാണ് എംഎല്‍എമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനൊരുങ്ങുന്നത്.
ജീവിതച്ചെലവ്, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്, എംഎല്‍എമാരുടെ ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ശമ്പളം വർധിപ്പിക്കാനുള്ള നീക്കമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശമ്പളം എന്ന പേരിൽ 2000 രൂപയാണ് നിലവിൽ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന പ്രതിമാസ നിശ്ചിത അലവൻസ്. ഇതിനോടൊപ്പം മണ്ഡല അലവൻസായി 25,000 രൂപ ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, സത്കാരത്തിനുളള അലവൻസ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും.

salarykeralamla2

ഇതുകൂടാതെ വര്‍ഷം നാലുലക്ഷം രൂപയുടെ റെയില്‍വേ കൂപ്പണ്‍, സംസ്ഥാനത്തിനകത്ത് ആയിരവും പുറത്ത് 1200 രൂപയും ദിനബത്ത, . ചികിത്സാച്ചെലവ്, കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പ, കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം രൂപ വരെ ഭവനവായ്പ, 15,000 രൂപ പുസ്തക അലവന്‍സ് എന്നിവയും ഉണ്ട്.

അഞ്ച് വർഷം കാലാവധി തികച്ച ഒരംഗത്തിന് പ്രതിമാസം 20,000 രൂപയാണ് പെൻഷനായി ലഭിക്കുന്നത്.മന്ത്രിമാര്‍ക്കും രണ്ടായിരം രൂപയാണ് അടിസ്ഥാന ശമ്പളം. ഇതുകൂടാതെ ക്ഷാമബത്ത യായി 28429 രൂപ, മണ്ഡല അലവന്‍സായി 40000 രൂപ, യാത്രാബത്തയായി 17000 രൂപ എന്നിങ്ങനേയും ലഭിക്കും.

ശമ്പള ബില്ലിന് പുറമെ ഇന്നത്തെ മന്ത്രിസഭ യോഗത്തിലെ സുപ്രധാനമായ മറ്റ് തീരുമാനങ്ങൾ അറിയാം

കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്തും.

പാലക്കാട് നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.

പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.

2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma