Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്ക്ക് കിട്ടുന്ന ശമ്പളം അല്ല വിഡി സതീശന്‍ വാങ്ങുന്നത്; കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം അറിയാം

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് ജയപരാജയങ്ങള്‍ വ്യക്തമായതോടെ പലര്‍ക്കും ഒരു സംശയം തോന്നാം, തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് എത്ര രൂപ ശമ്പളം ലഭിക്കും. കേരളത്തിലെ എംഎല്‍എമാരുടെ കാര്യത്തില്‍ വലിയ പ്രതീക്ഷ വെക്കേണ്ട. രാജ്യത്ത് കുറഞ്ഞ ശമ്പളം വാങ്ങുന്ന എംഎല്‍എമാരുടെ ഗണത്തിലാണ് അവര്‍. എന്നാല്‍ ശമ്പളം കൂട്ടാനുള്ള ചര്‍ച്ചകള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്നിരുന്നു എങ്കിലും നടപ്പായില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം. നികുതി വരുമാനത്തിന് അപ്പുറത്ത്, അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലുള്ള വരുമാനം കേരളത്തിന് ഇല്ല. മാത്രമല്ല, കേന്ദ്രം നല്‍കേണ്ട വിഹിതം കൃത്യമായി തരുന്നുമില്ല. ഈ സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാതെ പോയത്. എന്നാല്‍ ഇനി വരുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുതിയ തീരുമാനം എടുത്തേക്കും.

kerala tamil nadu mlas salary updates-

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള എംഎല്‍എമാര്‍ തെലങ്കാനയിലാണ്. രണ്ടര ലക്ഷം രൂപയാണ് തെലങ്കാന എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണത്. കേന്ദ്ര വിഹിതം മതിയായ അളവില്‍ കിട്ടുന്നില്ല എന്ന ആക്ഷേപം തെലങ്കാന സര്‍ക്കാരിനുമുണ്ട്. തെലങ്കാനയുടെ നിരക്കിലേക്ക് കേരളം ശമ്പളം കൂട്ടുമോ എന്നും ഇനി അറിയേണ്ടതുണ്ട്. ബംഗാളിലെ എംഎല്‍എമാരുടെ പ്രതിമാസ ശമ്പളം ആനുകൂല്യങ്ങള്‍ ചേര്‍ത്ത് 1.20 ലക്ഷമാണ്.

കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം എത്ര?

കേരളത്തിലെ എംഎല്‍എമാര്‍ക്ക് പ്രതിമാസം സ്ഥിരം അലവന്‍സായി നിശ്ചയിച്ചിട്ടുള്ളത് 2000 രൂപയാണ്. എന്നാല്‍ ഇതിന് പുറമെ മറ്റു അലവന്‍സുകളുണ്ട്. മണ്ഡല ആവശ്യത്തിന് 25000 രൂപ, യാത്രാ അലവന്‍സ് 20000 രൂപ, ടെലഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, മറ്റു ചില അലവന്‍സുകള്‍ 8000 രൂപ എന്നിവ കിട്ടും. എല്ലാം ചേര്‍ത്താല്‍ 70000 രൂപ പ്രതിമാസം ലഭിക്കും.

ഇത് കൂടാതെ കേരളത്തിലെ എംഎല്‍എമാര്‍ക്ക് മറ്റുചില ആനുകൂല്യങ്ങള്‍ കൂടിയുണ്ട്. സംസ്ഥാനത്തും പുറത്തും സഞ്ചരിക്കുന്നതിനുള്ള യാത്രാ ബത്ത വ്യത്യസ്തമാണ്. കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയാണ്. റെയില്‍വെ യാത്രയ്ക്കും അലവന്‍സുണ്ട്. 40 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് കിട്ടും. സ്റ്റാഫ് അലവന്‍സ് 20000 രൂപയും ലഭിക്കും. വാഹനത്തിനും വീടിനും പലിശ രഹിത വായ്പ കിട്ടും.

തമിഴ്‌നാട്ടിലെ എംഎല്‍എമാരുടെ ശമ്പളം 105000 രൂപ

തമിഴ്‌നാട്ടില്‍ എംഎല്‍എക്ക് ലഭിക്കുന്ന ശമ്പളം 105000 രൂപയാണ്. നേരത്തെ ഇത് 55000 രൂപയായിരുന്നു. അടുത്ത കാലത്താണ് ശമ്പളം കൂട്ടിയത്. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. എങ്കിലും അവരുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്. കേരളത്തിനേക്കാള്‍ ശമ്പളം കുറവാണ് ത്രിപുരയിലും മേഘാലയയിലും. 20,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

കേരളത്തില്‍ വിഡി സതീശന്‍ വാങ്ങുന്ന ശമ്പളമല്ല തമിഴ്‌നാട്ടില്‍ വിജയ് വാങ്ങുക എന്ന് ചുരുക്കം. എടുത്തു പറയേണ്ട മറ്റൊരു കാര്യം, മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങി സുപ്രധാന പദവികള്‍ അലങ്കരിക്കുന്നവര്‍ക്ക് എംഎല്‍എമാരേക്കാള്‍ ഉയര്‍ന്ന ശമ്പളം കിട്ടും. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് പഠിക്കാന്‍ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെ കേരളം നിയോഗിച്ചിരുന്നു. ശമ്പളം വര്‍ധിപ്പിക്കണം എന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. പുതിയ സര്‍ക്കാര്‍ ശമ്പളം പരിഷ്‌കരിക്കുമ്പോള്‍ ഈ കമ്മിറ്റിയുടെ നിര്‍ദേശമാണ് പരിഗണിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+