Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 18900 രൂപ ശമ്പളം..പൂജപ്പുര - ദി റിയൽ സ്വിറ്റ്‌സർലൻഡ്; പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ

ജയിൽപുള്ളികളുടെ വേതനം ഉയർത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ പരിഹസിച്ച് നടി സരിത ബാലകൃഷ്ണൻ. പുറത്ത് ജീവിക്കുന്നവൻ ലോൺ എടുത്ത് ടാക്സ് അടക്കുന്നു, അകത്ത് കിടക്കുന്നവൻ ആ ടാക്സ് കൊണ്ട് സുഖമായി ഉണ്ണുന്നു.യഥാർത്ഥത്തിൽ ആരാണ് ബുദ്ധിമാൻ എന്ന് സരിത ചോദിച്ചു. വല്ല പെറ്റിക്കേസിലും പെട്ട് അകത്തായാൽ അതൊരു നാണക്കേടായി കാണരുത്, അതൊരു "ഗവൺമെന്റ് സ്പോൺസേർഡ് വെക്കേഷൻ" ആയി മാത്രം കാണുകയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

"പൂജപ്പുര - ദ് റിയൽ സ്വിറ്റ്‌സർലൻഡ്"

ഡിഗ്രിയും പിജിയും കഴിഞ്ഞ്, നാട്ടുകാരുടെ ചോദ്യം ചെയ്യലും വീട്ടുകാരുടെ നെടുവീർപ്പും കേട്ട് മടുത്ത് ഇരിക്കുന്ന യുവമിത്രങ്ങളെ,നിങ്ങൾ ഇപ്പോഴും പിഎസ്സി (PSC) റാങ്ക് ലിസ്റ്റ് നോക്കി തപസ്സിരിക്കുകയാണോ? അതോ ബാപ്പാന്റെ പറമ്പ് വിറ്റ് കാനഡയിലേക്ക് വിടാൻ ഏജന്റിനെ നോക്കി നടക്കുകയാണോ? ​നിൽക്കൂ! നിങ്ങളുടെ തൊട്ടു മുന്നിൽ, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, ഗവൺമെന്റ് നേരിട്ട് നടത്തുന്ന ഒരു "സ്വർഗ്ഗരാജ്യം" നിങ്ങൾ കാണാതെ പോവരുത്. ​അതെ, ദി ഗ്രേറ്റ് പൂജപ്പുര സെൻട്രൽ ജയിൽ!

aritha2-176

​നമുക്ക് കുറച്ച് 'ബിസിനസ് മാത്തമാറ്റിക്സ്' നോക്കാം:

പ്ലാൻ A: "നല്ലവൻ" ആയ പൗരൻ പുറത്ത് വെയിലുകൊണ്ട് സ്വിഗ്ഗിയിലും ഓട്ടോയിലും പണിയെടുക്കുന്നു. ​വരുമാനം: 400 - 500 രൂപ (പെട്രോൾ കാശ് പോയിട്ട്).
​ചെലവ്: വീട്ടുവാടക, കറന്റ് ബിൽ, വെള്ളക്കരം, ജിഎസ്ടി, ഇൻകം ടാക്സ്, പിരിവ്,മണ്ണാങ്കട്ട, തൊണ്ണാക്കണ്ടം.etc

​ബാക്കി: വട്ടപ്പൂജ്യം + നടുവേദന!

പ്ലാൻ B: "സർക്കാർ അതിഥി" (ജയിൽ അന്തേവാസി)
​താമസം: ഫ്രീ (വാടകയില്ല, അഡ്വാൻസ് വേണ്ട).
​ഭക്ഷണം: 3 നേരം കൃത്യം! (ചപ്പാത്തി, ചിക്കൻ, പച്ചക്കറി - എല്ലാം ഓർഗാനിക്).
​സുരക്ഷ: സെക്യൂരിറ്റി ഗാർഡുകൾ 24x7 (പോലീസ് കാവലില്ലാതെ ഉറങ്ങാൻ പറ്റാത്ത വിവിഐപി പരിഗണന). ​ശമ്പളം: ലേറ്റസ്റ്റ് അപ്‌ഡേറ്റ് പ്രകാരം ദിവസം 630 രൂപ!
​അതായത്, മാസം 18,900 രൂപ കയ്യിൽ!

വാടക കൊടുക്കണ്ട, വണ്ടിക്കൂലി വേണ്ട, റേഷൻ വാങ്ങണ്ട. ഫുൾ എമൗണ്ട് സേവിംഗ്സ്! പുറത്തിറങ്ങുമ്പോൾ അത്യാവശ്യം നല്ലൊരു ബാങ്ക് ബാലൻസുമായി ഇറങ്ങാം.
ചിന്തിക്കുക:പുറത്ത് ജീവിക്കുന്നവൻ ലോൺ എടുത്ത് ടാക്സ് അടക്കുന്നു. അകത്ത് കിടക്കുന്നവൻ ആ ടാക്സ് കൊണ്ട് സുഖമായി ഉണ്ണുന്നു.യഥാർത്ഥത്തിൽ ആരാണ് ബുദ്ധിമാൻ? നമ്മളോ അതോ അവരോ?

​അതുകൊണ്ട് സുഹൃത്തുക്കളെ,വല്ല പെറ്റിക്കേസിലും പെട്ട് അകത്തായാൽ അതൊരു നാണക്കേടായി കാണരുത്, അതൊരു "ഗവൺമെന്റ് സ്പോൺസേർഡ് വെക്കേഷൻ" ആയി കാണുക. പെൻഷൻ മാത്രമേ ഇല്ലെന്നേ ഉള്ളൂ, ബാക്കി എല്ലാം ഒക്കെയാണ്!ഓർക്കുക: പുറത്ത് നിൽക്കുന്നവൻ ടാക്സ് അടക്കുന്നു, അകത്ത് കിടക്കുന്നവൻ അത് തിന്നുന്നു. ആരാണ് ബുദ്ധിമാൻ?
​വാൽകഷ്ണം:
ഈ പോസ്റ്റ് വായിച്ചിട്ട് ആരും നാളെ കല്ലെടുത്ത് പോലീസ് ജീപ്പിന് എറിയാൻ നിൽക്കരുത്. സ്പോട്ട് അഡ്മിഷൻ കിട്ടിയാൽ പിന്നെ തിരിച്ചു വരാൻ പാടാണ്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+