44,900 ശമ്പളമുള്ളവർക്ക് ഒറ്റയടിക്ക് 59,044 രൂപയാകും,കേന്ദ്ര ജീവനക്കാരുടെ കീശ നിറയുമോ? ഈ ആവശ്യം അംഗീകരിച്ചാൽ

50 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ലയിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ എട്ടാം ശമ്പള കമ്മീഷന് കീഴിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രാരംഭ ശമ്പളത്തിൽ വലിയ വർധനവ് രേഖപ്പെടുത്തും. ശമ്പളവും പെൻഷൻ പരിഷ്കരണവും നടത്തുന്നതിന് മുൻപ് തന്നെ പ്രത്യേക നടപടിയായി ഡിഎ ലയനം നടത്തണമെന്നാണ് ഭാരതീയ പ്രതിരക്ഷാ മസ്ദൂർ സംഘ് ആവശ്യപ്പെടുന്നത്. നവംബർ 18 നാണ് ഇത് സംബന്ധിച്ച നിവേദനം സംഘടന നൽകിയത്.

നിലവിലെ അടിസ്ഥാന ശമ്പളത്തിനൊപ്പം ഫിറ്റ്മെൻ്റ് ഫാക്ടർ കൂടി ചേർത്താണ് എട്ടാം ശമ്പള കമ്മീഷൻ ശമ്പളം പുതുക്കുക. അതുകൊണ്ട് തന്നെ ഡിഎ ലയനം എപ്പോൾ നടത്തുമെന്നത് പ്രധാനമാണ്. കാരണം. ഡിഎ ആദ്യം തന്നെ അടിസ്ഥാന ശമ്പളത്തിനൊപ്പം കൂട്ടിച്ചേർത്താൽ ആ ഉയർന്ന തുകയ്ക്ക് അനുസരിച്ചായിരിക്കും പുതുക്കിയ ശമ്പളവും നിശ്ചയിക്കുക. ഇത് ജീവനക്കാരെ സംബന്ധിച്ച് കൂടുതൽ ഉയർന്ന തുക ലഭിക്കാൻ സഹായിക്കും.

sal1-1

ഉദാഹരണത്തിന് 44,900രൂപയാണ് (ലെവൽ 6 ജീവനക്കാർ) നിങ്ങളുടെ ശമ്പളം എന്നിരിക്കട്ടെ. അടുത്തിടെ ജീവനക്കാരുടെ ഡിഎ 63 ശതമാനത്തിലേക്ക് വർധിപ്പിച്ചിരുന്നു. അതായത് 28,287 രൂപ ഡിഎ. അപ്പോൾ 50 ശതമാനം ഡിഎ അല്ലെങ്കിൽ 14144 രൂപ അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ചാൽ ഫിറ്റ്മെൻ്റ് ഫാക്ടർ പരിഗണിക്കുന്നതിന് മുൻപ് ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം 59,044 രൂപയാകും. അതായത് ഇപ്പോഴത്തെ അടിസ്ഥാന ശമ്പളത്തേക്കാൾ 31.5 ശതമാനം അധികം.

നിലവിൽ വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർധിപ്പിക്കാറുള്ളത്. ഡിഎ വർധിപ്പിക്കുന്നതിന് അനുസരിച്ച് അതിൻ്റെ ഒരു ഭാഗം അടിസ്ഥാന ശമ്പളത്തിനൊപ്പം ലയിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. കാരണം ശമ്പളവുമായി ബന്ധപ്പെട്ടതും വിരമിക്കൽ നടപടിയുമായി ബന്ധപ്പെട്ടതുമായ ആനുകൂല്യങ്ങളെല്ലാം നിശ്ചയിക്കുന്നത് അടിസ്ഥാന ശമ്പളത്തെ ആസ്പദമാക്കിയതാണ്.
പുതിയ ഫിറ്റ്മെൻ്റ് ഫാക്ടറിനൊപ്പം ഡിഎയും ലയിപ്പിക്കുന്നതിന് പകരം മുൻപേ തന്നെ ഇത് നടപ്പാക്കണമെന്നാണ് ബിപിഎംഎസ് ആവശ്യപ്പെടുന്നത്.

മുൻശമ്പള കമ്മീഷനുകൾ ശമ്പള പരിഷ്കരണം നടപ്പാക്കിയ സമയത്ത് എങ്ങനെയാണ് ഡിഎ കൈകാര്യം ചെയ്തതെന്നും ഈ ഘട്ടത്തിൽ പ്രധാനമാണ്. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയപ്പോൾ അന്ന് 125 ശതമാനം ആയിരുന്നു ഡിഎ. അത് അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർത്തതിന് ശേഷമാണ് 2.57 എന്ന ഫിറ്റ്‌മെന്റ് ഫാക്ടർ നിശ്ചയിച്ചത്. അല്ലാതെ ശമ്പള പരിഷ്കരണത്തിന് തൊട്ടുമുൻപ് 50 ശതമാനം ഡിഎ പ്രത്യേകമായി അടിസ്ഥാന ശമ്പളത്തോട് ചേർക്കുകയായിരുന്നില്ല.

ഡിഎ ലയനം സർക്കാർ അംഗീകരിക്കുമോ?

ഡിഎ ലയനം പദ്ധതിയിൽ ഇല്ലെന്നാണ് കഴഞ്ഞ വർഷം ഡിസംബറിൽ ധനകാര്യ മന്ത്രാലയം ലോക്സഭയെ അറിയിച്ചത്. ജീവിത ചെലവിലെ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ ഓരോ ആറ് മാസം കൂടുമ്പോഴും ഡിഎ വർധിപ്പിക്കാറുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma