കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാര്‍ക്ക് ഇല്ല; കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരടക്കം 35 പേരുടെ ശമ്പളം മുടങ്ങി

Google Oneindia Malayalam News

കുമ്പള: കുമ്പള സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ലാര്‍ക്ക് ഇല്ലാത്തത് കാരണം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ച് ജീവനക്കാരുടെ ശമ്പളം മുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളമാണ് മുടങ്ങിയത്. മൂന്നാം തിയ്യതി കിട്ടേണ്ട ശമ്പളം പത്താം തിയ്യതി മായിട്ടും കിട്ടാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. രണ്ട് ക്ലാര്‍ക്കുമാരാണ് ആസ്പത്രിയില്‍ ഉണ്ടായിരുന്നത്.

ഇതില്‍ ഒരാള്‍ കഴിഞ്ഞ മാസം സ്ഥലം മാറി പോയി. ഇതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. പുതിയ ആളെ നിയമിക്കുന്നത് വരെ ശമ്പളം കിട്ടാന്‍ സാധ്യതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പല തവണ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

doctors

വിഷു അരികിലെത്തി നില്‍ക്കെ ശമ്പളം ലഭിക്കാത്തത് ഡോക്ടര്‍മാരേയും ജീവനക്കാരേയും തെല്ലൊന്നുമല്ല അലട്ടുന്നത്. പല ജീവനക്കാരും മക്കളുടെ സ്‌കൂള്‍ ഫീസും വീടുവാടകയും നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ്. വിഷുവിന് മുമ്പായി ശമ്പളം കിട്ടിയില്ലെങ്കില്‍ സമരം പരിപാടിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം.

പ്രതിപക്ഷത്തെ കൊണ്ട് മടുത്തു! പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാര സമരം 12 ന്പ്രതിപക്ഷത്തെ കൊണ്ട് മടുത്തു! പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാര സമരം 12 ന്

English summary
Salary pending for doctors in Kumbala government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X