ശമ്പള പരിഷ്ക്കരണവും കുടിശികയും; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്
തിരുവനന്തപുരം; 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്.വെളളിയാഴ്‌ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് ഡോക്ടർമാർ പ്രതിഷേധം അറിയിക്കും.ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്താനും തിരുമാനിച്ചതായി കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ അലവൻസ് പരിഷ്കരണത്തോട് കൂടെയുള്ള
ശമ്പളകുടിശ്ശിക എന്നു നൽകുമെന്നു പോലും പറഞ്ഞിട്ടില്ല,സംഘടന ആരോപിച്ചു.
സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമരൊടുള്ള വഞ്ചനപരമായ സമീപനമാണിത്. ഇനിയും ആവശ്യങ്ങൾ അംഗീകരിച്ചില്ലേങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രോഗി പരിചരണവും അധ്യാപനവും ബാധിക്കാതെയാകും പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.
29ന് രാവിലെ 8 മണിമുതൽ 11 മണിവരെ 3 മണിക്കൂർ, സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും നടത്തും.ഈ സമയം ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ് മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വി ഐ പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും.
9 മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചതായി സംഘടന വ്യക്തമാക്കി. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications