കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള പരിഷ്ക്കരണവും കുടിശികയും; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്.വെളളിയാഴ്‌ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ച് ഡോക്ടർമാർ പ്രതിഷേധം അറിയിക്കും.ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്താനും തിരുമാനിച്ചതായി കെജിഎംസിടിഎ സംസ്ഥാനസമിതി അറിയിച്ചു.

doctors

മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ അലവൻസ് പരിഷ്കരണത്തോട് കൂടെയുള്ള
ശമ്പളകുടിശ്ശിക എന്നു നൽകുമെന്നു പോലും പറഞ്ഞിട്ടില്ല,സംഘടന ആരോപിച്ചു.

സംസ്ഥാനതലത്തിലും ആഗോളതലത്തിലും സർക്കാരിന്റെ അഭിമാനം ഉയർത്തിയ മെഡിക്കൽ കോളേജ് ഡോക്ടർമരൊടുള്ള വഞ്ചനപരമായ സമീപനമാണിത്. ഇനിയും ആവശ്യങ്ങൾ അംഗീകരിച്ചില്ലേങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രോഗി പരിചരണവും അധ്യാപനവും ബാധിക്കാതെയാകും പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി.

29ന് രാവിലെ 8 മണിമുതൽ 11 മണിവരെ 3 മണിക്കൂർ, സൂചന പണിമുടക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും നടത്തും.ഈ സമയം ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
29 മുതൽ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ്‌ മീറ്റിംഗുകൾ, അക്കാഡമിക് ഡ്യൂട്ടികൾ, വി ഐ പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും.

9 മുതൽ അനിശ്ചിതകാലസമരം നടത്തുവാൻ തീരുമാനിച്ചതായി സംഘടന വ്യക്തമാക്കി. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്;തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി?ഇടത് കോട്ട പൊളിക്കാൻ കോൺഗ്രസ്;തളിപ്പറമ്പിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ് സ്ഥാനാർത്ഥി?

രണ്ടും കൽപ്പിച്ച് ബിജെപി; തിരുവനന്തപുരത്ത് നടി പ്രവീണ സ്ഥാനാർത്ഥി? പ്രതികരിച്ച് താരംരണ്ടും കൽപ്പിച്ച് ബിജെപി; തിരുവനന്തപുരത്ത് നടി പ്രവീണ സ്ഥാനാർത്ഥി? പ്രതികരിച്ച് താരം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

'ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം', ആയുധങ്ങൾ മൂർച്ച കൂട്ടി രമേശ് ചെന്നിത്തല'ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം', ആയുധങ്ങൾ മൂർച്ച കൂട്ടി രമേശ് ചെന്നിത്തല

English summary
Salary revision and arrears; Government doctors go on strike on February 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X