ശമ്പളം 56,000ത്തിൽ നിന്നും 1.60 ലക്ഷമായി ഉയരും? ഈ ജീവനക്കാർക്ക് കോളടിക്കും
എട്ടാം ശമ്പള കമ്മീഷൻ നിർദേശങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാർ. 2025 ഒക്ടോബറിലാണ് സർക്കാർ കമ്മീഷനെ പ്രഖ്യാപിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ശമ്പളം , പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം ഉചിതമായ തീരുമാനം പുതിയ കമ്മീഷൻ കൈക്കൊള്ളും എന്നതാണ് ജീവനക്കാരുടെ പ്രതീക്ഷ. ശമ്പള വർധനവിൽ ഏറ്റവും നിർണായകമാകുന്നത് ഫിറ്റ്മെൻ്റ് ഫാക്ടറാണ്.
ഏഴാം ശമ്പളകമ്മീഷൻ 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടർ ആയിരുന്നു നടപ്പാക്കിയത്. ഇതുപ്രകാരം അടിസ്ഥാന ശമ്പളം 7000ത്തിൽ നിന്നും 18,000 ആയി ഉയർന്നു. എട്ടാം ശമ്പളകമ്മീഷൻ ഏത് ഫിറ്റ്മെൻ്റ് ഫാക്ടർ ആണ് കണക്കാക്കുകയെന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ വ്യക്തത വരൂ. എങ്കിലും 2.00, 2.57, 2.86 എന്നിങ്ങനെയുള്ള ഫിറ്റ്മെന്റ് ഫാക്ടറുകൾ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

ഈ ഫിറ്റ്മെൻ്റ് ഫാക്ടറുകൾ പ്രകാരം അടിസ്ഥാന ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ എന്തായിരിക്കുമെന്ന് പരിശോധിക്കാം.
ലെവൽ 1 ജീവനക്കാരുടെ ശമ്പളം നിലവിൽ 18,000 ആണ്. 2.00 എന്ന ഫിറ്റ്മെൻ്റ് ഫാക്ടറാണ് പരിഗണിക്കുന്നതെങ്കിൽ ശമ്പളം 36,000 ആയി വർധിക്കും. 2.57 ആണെങ്കിൽ 46,260, 2.86 ആണെങ്കിൽ 51,480 ആകും ശമ്പളം.
ഇനി ലെവൽ 4 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 25,000 ആണ്. 2.00, 2.57, 2.86 എന്നിങ്ങനെയാണ് ഫിറ്റ്മെന്റ് ഫാക്ടർ എങ്കിലും ശമ്പളം യഥാക്രമം 51000, 65535, 72930 എന്നിങ്ങനെയാകും. 35400 രൂപ അടിസ്ഥാന ശമ്പളം ഉള്ള ലെവൽ 6 ജീവനക്കാരുടെ ശമ്പളം 70800, 90978, 101244 എന്നിങ്ങനെയായി വർധിക്കും. ലെവൽ 10 ജീവനക്കാർക്ക് നിലവിൽ 56100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 112200, 144177, 160446 എന്നിങ്ങനേയും വർധിക്കും.
ഇതെല്ലാം വെറും കണക്കുകൂട്ടൽ മാത്രമാണ്. കേന്ദ്രജീവനക്കാരുടെ സംഘടനകൾ കമ്മീഷന് മുന്നിൽ പല നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്. ഫിറ്റ്മെൻ്റ് ഫാക്ടർ 3.83 ആക്കണം എന്ന നിർദേശങ്ങളും ഉണ്ട്. എന്നാൽ അന്തിമ തീരുമാനം കമ്മീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൻമേൽ കേന്ദ്രസർക്കാരാണ് കൈക്കൊള്ളുക.
ഉയർന്ന ഫിറ്റ്മെൻ്റ് ഫാക്ടർ പരിഗണിച്ചാൽ ആകെ ശമ്പളം ഉയരുമെന്നാണോ?
നിർബന്ധമില്ല. അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമബത്ത,വീട്ടുവാടക ബത്ത,യാത്രാബത്ത എന്നിവയെല്ലാം ചേരുന്നതാണ് ആകെ ശമ്പളം. ഉയർന്ന ഫിറ്റ്മെന്റ് ഫാക്ടർ ഉപയോഗിച്ചാൽ സ്വാഭാവികമായും അടിസ്ഥാന ശമ്പളം ഉയരും. അതുകൊണ്ട് നിങ്ങളുടെ ആകെ ശമ്പളത്തിലും അത്രതന്നെ ശതമാനം വർധനവ് പ്രതീക്ഷിക്കാനാകില്ല.
ഉദാഹരണത്തിന് നിലവിൽ ഒരു ജീവനക്കാരൻ്റെ ശമ്പളം 35,400 രൂപയാണെന്ന് ഇരിക്കട്ടെ. 2.57 എന്ന ഫിറ്റ്മെൻ്റ് ഫാക്ടറാണ് പരിഗണിക്കുന്നതെങ്കിൽ അദ്ദേഗത്തിൻ്റെ അടിസ്ഥാന ശമ്പളം 90,978 രൂപയായി വർധിക്കും. ഇതിനൊപ്പം ആനുകൂല്യങ്ങളും ചേരുന്നതാണ് അദ്ദേഹത്തിൻ്റെ ആകെ ശമ്പളം.
റിപ്പോർട്ട് മെയ് മാസം സമർപ്പിക്കും
എട്ടാം ശമ്പള കമ്മീഷൻ അടുത്ത വർഷം മെയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. അതിനുശേഷം റിപ്പോർട്ട് പരിശോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. 2027 അവസാനമോ അല്ലെങ്കിൽ 2028ൻ്റെ ആദ്യമോ ആയിരിക്കും പ്രഖ്യാപനം എന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാകും ശമ്പള വർധനവ് നടപ്പാക്കുക.


Click it and Unblock the Notifications
