കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാര്‍ക്ക് ആശ്വാസം, ഇരുചക്രവാഹനം വാങ്ങുമ്പോള്‍ ഹെല്‍മറ്റ് സൗജന്യം, ചെയ്യേണ്ടത് ഇത്രമാത്രം...

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം; ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നതോടെ വാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ് നല്‍കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് നല്‍കാനാണ് വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം.

വാഹന നിര്‍മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് സൗജന്യമായി ഹെല്‍മറ്റ് നല്‍കാന്‍ ധാരണയായത്. മെയ് ഒന്നുമുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കും. ഹെല്‍മറ്റിന് പുറമെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി, സാരിഗാഡ് തുടങ്ങിയവയും നല്‍കണം.

bike-helmet-

ഹെല്‍മറ്റിന് ഐഎസ് ഐ ഗുണനിലവാരം വേണമെന്നും ട്രാന്‍സ്‌പോര്‍ട്ട കമ്മീഷണര്‍ അറിയിച്ചു. നേരത്തെ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനങ്ങള്‍ക്കോടപ്പം ഹെല്‍മറ്റ് നല്‍കാന്‍ ധാരണയിലെത്തിയത്.

റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ഇതേ സമയം ഗതാഗത നിയമം കര്‍ശനമാക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കണമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

English summary
sale two wheeler with helmet in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X