കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനം ടീവി മാപ്പ് പറയണമെന്ന് സലീംകുമാര്‍; സലീംകുമാറായ എന്നെ അവര്‍ സലീം കെ ഉമ്മറാക്കി

Google Oneindia Malayalam News

തിരുവന്തപുരം: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയില്‍ കോളേജില്‍ അല്‍ഖ്വയ്ദ അനുകൂല പ്രകടനം നടന്നുവെന്ന ജനം ടീവിയുടെ വ്യാജവാര്‍ത്തക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കോളേജ് വാര്‍ഷികാഘോഷത്തിലെ ദൃശ്യങ്ങല്‍ വളച്ചൊടിച്ചായിരുന്നു ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിനിമാ താരം സലിം കുമാറായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയ സലീംകുമാറിനെ സ്വീകരിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികളും കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു എത്തിയത്. ഇതാണ് അല്‍ഖ്വയ്ദ അനുകൂല പ്രകടനമായി ചാനല്‍ കൊടുത്തത്. ജനം ടീവിയുടെ വാര്‍ത്തക്കെതിരെ സലീംകുമാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്നലെ നടന്ന ചാനല്‍ചര്‍ച്ചയിലും സലീകുമാര്‍ ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

ജനംടീവിക്കെതിരെ

ജനംടീവിക്കെതിരെ

ഏഷ്യാനെറ്റ് ന്യൂസില്‍ ഇന്നലെ നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു സലീംകുമാര്‍ ജനംടീവിക്കെതിരെ വിമര്‍ശനം കടുപ്പിച്ചത്. സലീംകൂമാറായ എന്നെ ചിലര്‍ സലീം കെ ഉമ്മറാക്കിയെന്നും ജനം ടീവി ആ കോളേജ് കുട്ടികളോട് മാപ്പ് പറയണമെന്നും സലീംകുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

സ്വീകരണം

സ്വീകരണം

തനിക്ക് നല്‍കിയ സ്വീകരണത്തെ വളച്ചൊടിച്ച് വ്യാജവാര്‍ത്ത നല്‍കിയ ജനം ടിവിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കറുപ്പണിഞ്ഞ് തൊപ്പി വെച്ച് ധരിച്ചായിരുന്നു സലീംകൂമാര്‍ ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രതിഷേധം

പ്രതിഷേധം

ഞാന്‍ ഇപ്പോ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. അപ്പോ വീട്ടില്‍ ഇടണ്ട ട്രസ്സ് അല്ല ഇത്. ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പല പത്രക്കാരും തന്നെ വിളിച്ചിരുന്നു.

സത്യാവസ്ഥ

സത്യാവസ്ഥ

അവരോടെല്ലാം ഞാന്‍ സത്യാവസ്ഥ പറഞ്ഞു കൊടുത്തു. അത് കുറെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്നപ്പോള്‍ അതില്‍ പല കമന്റുകള്‍ വന്നു. ആ കൂട്ടത്തില്‍ ഒരാളിട്ട കമന്റ് ഞാന്‍ സലിം കുമാര്‍ അല്ല സലിം കെ. ഉമ്മര്‍ എന്നാണ്. പിന്നെ സലാം കുമാര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന്‍ എന്ന രീതിയി

മനുഷ്യന്‍ എന്ന രീതിയി

ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി സത്യാവസ്ഥ പുറത്തുപറഞ്ഞപ്പോള്‍ അവര്‍ എന്നെ തീവ്രവാദിയാക്കി, ഇനിയവര്‍ ബിന്‍ലാദനാക്കുമോ എന്നാണ് എന്റെ സംശയം. ആ പിള്ളേര് എന്താണ് ചെയ്തത് എന്താണെന്ന് അറിയാവുന്ന കോളേജിന് പുറത്തുള്ള ഏക വ്യക്തി ഞാന്‍ മാത്രമായിരുന്നു.

എന്താണ് നടന്നത്

എന്താണ് നടന്നത്

അവിടെ എന്താണ് നടന്നതെന്ന് എനിക്കീ സമൂഹത്തോട് വിളിച്ചു പറയണം. എന്റെ ശബ്ദം കേള്‍ക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമായിരിക്കാം എന്നാലും അവസാനം വരെ ആ കുട്ടികളോടൊപ്പം ആയിരിക്കും. നാളെ ഇതിന്റെ കുറേ കുരിശ് ചുമക്കേണ്ടിവരും. എന്നാല്‍ ഇതിന്റെ പേരില്‍ എന്തനുഭവിക്കേണ്ടി വന്നാലും ഞാന്‍ തയ്യാറാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെട്ടു.

വളച്ചൊടിച്ചു

വളച്ചൊടിച്ചു

കോളേജില്‍ നടന്ന ആഘോഷ പരിപാടിയെ ജനം ടിവി വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് മാനേജ്‌മെന്റ് നേരത്തെ വിശദീകരിച്ചിരുന്നു. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ആഘോഷം. പരിപാടിക്ക് ഒരു തീം ഉണ്ടായിരുന്നു. അത് അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കറുപ്പ് വസ്ത്രം അണിഞ്ഞത്.

തീവ്രവാദം

തീവ്രവാദം

ഇതിന്റെ വീഡിയ ക്ലിപ്പിംഗുകളാണ് തീവ്രവാദ പ്രവര്‍ത്തനത്തിന്റേതെന്ന പേരില്‍ ജനം ടിവി ചിത്രീകരിച്ചതെന്ന് മാനേജ്‌മെന്റ് പറയുന്നു. ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ബ്രേക്കിങ് ന്യൂസായിട്ടായിരുന്നു ജനംടീവി ഈ വാര്‍ത്ത പുറത്തുവിട്ടത്.

ബിഗ് ബ്രേക്കിംഗ്

ബിഗ് ബ്രേക്കിംഗ്

കേരളത്തില്‍ അല്‍ ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു. തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം, എന്ന തലക്കെട്ടോടെയാണ് ജനം ടിവി സി എച്ച് മുഹമ്മദ് കോയ കോളേജിനെതിരെ ബിഗ് ബ്രേക്കിംഗ് എന്ന നിലയില്‍ വാര്‍ത്ത നല്‍കിയത്.

വാദം

വാദം

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളുടേത് പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖ്വയ്ദയുടെ പതാക ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജ്‌മെന്റിന്റെ പൂര്‍ണ പിന്തുണയോടെയാണ് തീവ്രവാദ അനുകൂല പരിപാടി ക്യാമ്പസില്‍ സംഘടിപ്പിച്ചതെന്നാണ് ജനം ടിവിയുടെ വാദം.

ഒസാമ ബിന്‍ലാദന്റെ ചിത്രം

ഒസാമ ബിന്‍ലാദന്റെ ചിത്രം

കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് തീവ്രവാദ ബന്ധത്തിന് തെളിവായി ചാനല്‍ പുറത്ത് വിട്ടത്. കോളേജ് ശുചിമുറിയുടെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. നടന്നത് വാര്‍ഷികാഘോഷ പരിപാടിയാണെന്ന് വ്യക്തമായിട്ടും ജനംടീവി ഇപ്പോഴും വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുയാണ്.

English summary
saleem kumar against janam tv fake news on channel debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X