കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരണ മാസ്സ് ' സീമാസിലെ സമരം... ഇത് തൊഴിലാളികളുടെ വിജയം, സിപിഎമ്മിന്റേയും

Google Oneindia Malayalam News

ആലപ്പുഴ: അടുത്തകാലത്തായി ഏറ്റെടുത്ത ഒരു സമരവും വിജയിപ്പിക്കാനാവാത്ത പാര്‍ട്ടിയെന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടാന്‍ പോവുകയായിരുന്നു സിപിഎം. ഇനി എന്തായാലും അത് വേണ്ടി വരില്ല. സിപിഎം ഏറ്റെടുത്ത ഒരു സമരം വിജയിച്ചിരിയ്ക്കുന്നു.

വസ്ത്ര വ്യാപാര രംഗത്തെ വമ്പന്‍മാരായ സീമാസിന്റെ ആലപ്പുഴ ഷോറൂമിലെ സമരം ഒടുവില്‍ വിജയിച്ചു. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. സീമാസ് ബഹിഷ്‌കരണം എന്ന സിപിഎമ്മിന്റെ ആഹ്വാനവും ഇതോടെ പിന്‍വലിച്ചിരിയ്ക്കുകയാണ്.

എന്തായാലും ഈ സമരത്തെ തൊഴിലാളികളുടെ സമര വിജയമെന്ന് വിശേഷിപ്പിയ്ക്കാം, സിപിഎമ്മിന്റെ വിജയമെന്നും പറയാം... അതിനും അപ്പുറം തോമസ് ഐസക് എന്ന നേതാവിന്റെ വിജയമെന്ന് കൂടി പറയേണ്ടി വരും. സമര വിജയം ഇങ്ങനെ...

മിനിമം വേതനം

മിനിമം വേതനം

എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കാന്‍ തീരുമാനമായി. അഞ്ച് വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവര്‍ക്ക് 7.5 ശതമാനം തുക അധികമായി നല്‍കും.

എത്ര വീതം കിട്ടും?

എത്ര വീതം കിട്ടും?

ട്രൈനികള്‍ക്ക് 5,500 രൂപയായിരുന്നു ശമ്പളം. ഇത് 7,500 രൂപയാക്കും. അല്ലാത്തവര്‍ക്ക് 7,750 രൂപ. അഞ്ച് വര്‍ഷത്തിലധികം സര്‍വ്വീസ് ഉള്ളവര്‍ക്ക് 8,300 രൂപ.

ബോണസ്

ബോണസ്

പുതുക്കിയ ശമ്പളത്തിന്റെ 8.33 ശതമാനം ബോണസ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസ് ഉള്ളവര്‍ക്ക് 8.75 ശതമാനം ബോണസ്.

ഇനി ഫൈന്‍ ഇല്ല

ഇനി ഫൈന്‍ ഇല്ല

ലിഫ്റ്റ് ഉപയോഗിയ്ക്കുന്നതിന് ഫൈന്‍ ഏര്‍പ്പെടുത്തിയിരുന്നു മാനേജ്‌മെന്റ്. ഇനി അതുണ്ടാവില്ല. വൈകി വന്നാല്‍ അരദിവസത്തെ ശമ്പളം പിടിയ്ക്കുന്ന നടപടിയില്‍ ഇളവ്. അഞ്ച് ദിവസം താമസിച്ച് വന്നാല്‍ മാത്രം ശമ്പളം പിടിയ്ക്കും.

ഒഴിവുദിനങ്ങള്‍

ഒഴിവുദിനങ്ങള്‍

ഞങ്ങളുടെ ഷോപ്പുകള്‍ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും പ്രവര്‍ത്തിയ്ക്കും എന്നാണ് മിക്ക വന്‍കിടക്കാരുടേയും പരസ്യം. സീമാസിലെ സ്ഥിതിയും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ ഇനി കൃത്യമായ അവധി ലഭിയ്ക്കും.

അവധിദിന ശമ്പളം ഇങ്ങനെ

അവധിദിന ശമ്പളം ഇങ്ങനെ

വര്‍ഷത്തില്‍ 13 ദേശീയ ഒഴിവുദിനങ്ങള്‍ ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. ആഴ്ചയില്‍ ഒരു ദിവസം അവധി വേറേയും. അവധി ദിനങ്ങളില്‍ ജോലിയ്‌ക്കെത്തുന്നവര്‍ക്ക് ഇരട്ടി വേതനം നല്‍കും.

ഹോസ്റ്റല്‍

ഹോസ്റ്റല്‍

ഹോസ്റ്റല്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

ഭക്ഷണം

ഭക്ഷണം

മോശം ഭക്ഷണമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത് എന്ന് ആക്ഷേപമുണ്ടായിരുന്നു. ഇനി മുതല്‍ ഭക്ഷണത്തിന്റെ മെനു നിശ്ചയിക്കുന്നതിനും മേല്‍നോട്ടം വഹിയ്ക്കുന്നതിനും തൊഴിലാളി പ്രാതിനിധ്യത്തോട് കമ്മിറ്റിയുണ്ടാക്കും.

ഭക്ഷണ ഇടവേള

ഭക്ഷണ ഇടവേള

ഉച്ചഭക്ഷണത്തിനുള്ള ഇടവേള അരമണിക്കൂറില്‍ നിന്ന് മുക്കാല്‍ മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിച്ചു.

പ്രതികാരമുണ്ടാകില്ല

പ്രതികാരമുണ്ടാകില്ല

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു തൊഴിലാളിയുടെ നേര്‍ക്കും പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നേടി.

ഒത്തുതീര്‍പ്പ് ചര്‍ച്ച

ഒത്തുതീര്‍പ്പ് ചര്‍ച്ച

ജി സുധാകരന്റേയും പിപി ചിത്തരഞ്ജന്റേയും നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍.

തോമസ് ഐസക്കിന്റെ സമരം

തോമസ് ഐസക്കിന്റെ സമരം

മുഖ്യധാരമാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു സമരമായി സീമാസ് സമരവും അവസാനിച്ചേനെ. എന്നാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയും ആയ തോമസ് ഐസക്കിന്റെ ഇടപടെലുകളാണ് സമരത്തിന് ശരിയ്ക്കും ആവേശം പകര്‍ന്നത്.

English summary
Sales girls' strike in front of Seemas Textiles came to an end. Management surrendered to the demands raised by employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X