പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം, ചോരയൊഴുകുന്ന മൃതദേഹം...
കോതമംഗലം: കോതമംഗലത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആള്‍താമസം ഇല്ലാത്ത് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. കോതമംഗലം സ്വദേശി സാന്റോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാന്റോയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
കോതമഗലം മണികണ്ഠന്‍ചാല്‍ വാലോത്ത് വീട്ടില്‍ സണ്ണി-ഗ്രേസി ദമ്പതിമാരുടെ മകന്‍ സാന്റോയാണ് തൂങ്ങി മരിച്ചത്. കോതമംഗലം പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഉപയോഗ ശൂന്യമായ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.

കോതമംഗലത്തെ ഒരു തുണിക്കടയിലെ ജോലിക്കാരനായിരുന്നു സാന്റോ. ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിന്ന് ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് ചോര വാര്‍ന്നൊലിയ്ക്കുന്നതാണ് കൊലപാതകമെന്ന് ബന്ധുക്കള്‍ സംശയിക്കാന്‍ കാരണം.












Click it and Unblock the Notifications