കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ ആലുക്കാസിനും പണി കിട്ടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നികുതി വെട്ടിച്ച് സ്വര്‍ണം കടത്തുന്നതും രേഖകളൊന്നമില്ലാതെ സ്വര്‍ണം കടത്തുന്നതും സ്വര്‍ണക്കടത്ത് തന്നെ. സ്വര്‍ണത്തിന്റെ പേരില്‍ മലബാര്‍ ഗോള്‍ഡിന് പിറകേ ജോയ് ആലുക്കാസും നിയമ നടപടി നേരിടുന്നു.

നികുതി വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് ആലുക്കാസിന് പണി കിട്ടിയത്. വില്‍പന നികുതി ഇന്റലിജന്‍സ് വിഭാഗമാണ് ജോയ് ആലുക്കാസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നികുതിയും പിഴയുമായി 30 ലക്ഷം രൂപ അടക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

Joy Alukkas

അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 9.5 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞമാസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയുരുന്നു. പിടിയിലായ വ്യക്തി ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരനാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപനം നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് സ്വര്‍ണത്തിന് കസ്റ്റംസ് ക്ലിയറന്‍സും ലഭിക്കുകയുണ്ടായി.

എന്നാല്‍ വില്‍പന നികുതി സംബന്ധിച്ച രേഖകളോ വിവരങ്ങളോ സമര്‍പ്പിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് വില്‍പന നികുതി ഇന്റലിജന്‍സിന്റെ നടപടി. 15 ലക്ഷം രൂപയാണ് നികുതി ഒടുക്കേണ്ടത്. 15 ലക്ഷം രൂപ പിഴയും അടക്കണം. 12 ദിവസത്തിനുള്ളില്‍ നികുതിയും പിഴയും അടക്കണം എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

വിമാനത്താവളത്തിലെ പരിശോധനയില്‍ പിടിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് ആലുക്കാസിന് ഇപ്പോള്‍ നികുതിയും പിഴയും അടക്കേണ്ടി വന്നിട്ടുള്ളത്. പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ സംഭവം ആരും തന്നെ അറിയക പോലും ഇല്ലായിരുന്നു. കേരളത്തിലെ പല പ്രമുഖ ജ്വല്ലറികളും ഇത്തരത്തില്‍ വ്യാപകമായി സ്വര്‍ണക്കടത്ത് നടത്തുന്നതായി ആരോപണം ഉണ്ട്.

English summary
Sales Tax intelligence issued notice to Joy Alukkas to pay tax and fine for smuggled gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X