പാലും മദ്യവും തൊട്ടാല്‍ പൊള്ളും; മദ്യത്തിന് നികുതി 251 ശതമാനമാകും, വില ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന നികുതി നാല് ശതമാനവും ബീവറേജസ് കോര്‍പ്പറേഷനുള്ള കൈകാര്യ ചെലവ് ഒരു ശതമാനം ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കും.

1963-ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി നാല് ശതമാനം വര്‍ദ്ധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് അവരുടെ വെയര്‍ഹൗസ് മാര്‍ജിന്‍ ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികളില്‍ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വര്‍ദ്ധിക്കും.

ഡിസ്റ്റിലറികളുടെ ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവില്‍ ചുമത്തുന്ന സംസ്ഥാന പൊതു വില്‍പന നികുതി നിരക്കില്‍ നാല് ശതമാനം വര്‍ദ്ധന വരുത്തും. അതിനായി 1963ലെ കേരള പൊതു വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനും മന്ത്രി സഭ യോഗത്തില്‍ തീരുമാനമായി.

നിലവില്‍ സംസ്ഥാനത്ത് 247ശതമാനമാണ് മദ്യത്തിന് ഈടാക്കുന്ന നികുതി. ഇപ്പോഴുള്ള വര്‍ദ്ധന കൂടി വന്നാല്‍ അത് 251 ശതമാനമായി ഉയരും. 1000 രൂപ വിലയുള്ള മദ്യത്തിന് 2510 രൂപയാണ് വില്‍പന നികുതി ഈടാക്കുന്നത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയര്‍ന്ന നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം.

അതേസമയം, മദ്യത്തെ കൂടാതെ സംസ്ഥാനത്ത് മില്‍മ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം ആദ്യമായാണ് മില്‍മ പാലിന്റെ വില്‍പ്പന-സംഭരണ വിലകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് വില വര്‍ദ്ധിപ്പിക്കുന്നത്. 2019 ല്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം അതായത് ലിറ്ററിന് 3.35 രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ലിറ്ററിന് ആറ് രൂപ വീതം വര്‍ദ്ധിപ്പിക്കുമ്പോഴും കര്‍ഷകന് അതേ നിരക്കിലുള്ള വര്‍ദ്ധനവ് നല്‍കുന്ന രീതിയായിരിക്കും സ്വീകരിക്കുകയെന്നാണ് മില്‍മ അറിയിക്കുന്നത്.












Click it and Unblock the Notifications