കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ വിവാഹം ചെയ്യാം.. ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ! സലിം ഇന്ത്യയ്ക്ക് കിളിപോയോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് സലിം ഇന്ത്യ | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായപ്പോള്‍ മുതല്‍ സിനിമയിലെ ഒരു വിഭാഗം ഉറച്ച പിന്തുണയുമായി ദിലീപിന് പിന്നിലുണ്ട്. മുന്‍നിരയിലെ പല പ്രമുഖരും ആ പിന്തുണ പരസ്യമായി പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ. എന്നാല്‍ സജി നന്ത്യാട്ടിനേയും മഹേഷിനേയും സലിം ഇന്ത്യയേയും പോലുള്ളവര്‍ ദിലീപിന് വേണ്ടി പരസ്യമായി വാദം ഉയര്‍ത്തുന്നവരാണ്. ഫെഫ്ക അംഗമായ സലിം ഇന്ത്യ ദിലീപിന് വേണ്ടി പ്രധാനമന്ത്രിക്ക് പരാതി അയയ്ക്കുകയും നിരാഹാരം കിടക്കുകയും വരെ ചെയ്തിട്ടുണ്ട്. ദിലീപ് കേസുമായി ബന്ധപ്പെട്ട് സിനിമാ മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സലിം ഇന്ത്യ ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ഹാദിയ കേസിൽ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തൽ.. ഷെഫിൻ ജഹാന് ഐസിസ് ബന്ധമെന്ന് എൻഐഎഹാദിയ കേസിൽ വഴിത്തിരിവായി പുതിയ വെളിപ്പെടുത്തൽ.. ഷെഫിൻ ജഹാന് ഐസിസ് ബന്ധമെന്ന് എൻഐഎ

ദിലീപ് നിരപരാധിയെന്ന്

ദിലീപ് നിരപരാധിയെന്ന്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണ് എന്നും ആരോപിക്കുന്നവരുടെ കൂട്ടത്തിലാണ് സലിം ഇന്ത്യ. ദിലീപിനെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷവും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സലിം ഇന്ത്യ.

അന്ന് ദിലീപ് പറഞ്ഞത്

അന്ന് ദിലീപ് പറഞ്ഞത്

ദിലീപിന്റെ തടവറജീവിത കാലത്ത് ആലുവ സബ് ജയില്‍ സന്ദര്‍ശിച്ചിരുന്നു സലിം ഇന്ത്യ. സിസിടിവിയുള്ള ഗാര്‍ഡ് റൂമില്‍ വെച്ചാണ് താന്‍ ദിലീപിനെ കണ്ടതെന്ന് സലിം ഇന്ത്യ പറയുന്നു. ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ഇടയിലായിരുന്നു കൂടിക്കാഴ്ച. തന്റെ കൈ പിടിച്ച്, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. ആ വാക്കുകള്‍ തന്റെ ഹൃദയം തൊട്ടുവെന്ന് സലിം ഇന്ത്യ പറയുന്നു.

നടിയെ വിവാഹം കഴിക്കാം

നടിയെ വിവാഹം കഴിക്കാം

ദിലീപിനെ പിന്തുണയ്ക്കുക വഴി ആക്രമിക്കപ്പെട്ട നടിയോട് ദ്രോഹമല്ലേ ചെയ്തത് എന്ന ചോദ്യത്തിന് സലിം ഇന്ത്യയുടെ മറുപടി ഇതാണ്: ഞാന്‍ ദ്രോഹം ചെയ്തിട്ടുണ്ട് എങ്കില്‍ നടിക്ക് സമ്മതമാണെങ്കില്‍ അവരെ വിവാഹം കഴിക്കാം. പ്രായച്ഛിത്തമായിട്ടില്ല, ഒരു ജീവിത പങ്കാളിയെ ആവശ്യമായത് കൊണ്ട്. ആക്രമിക്കപ്പെട്ട നടിയും സലിം ഇന്ത്യയും ഒരേ ജില്ലക്കാരാണ്.

നടിയെ കാണാൻ ശ്രമിച്ചിട്ടില്ല

നടിയെ കാണാൻ ശ്രമിച്ചിട്ടില്ല

തൃശൂരിലെ കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്ന ഒരു ബാല്യം നടിക്കുണ്ടെന്ന് സലിം ഇന്ത്യ ഓര്‍ക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ പ്രതിഭയുടെ തിളക്കം അവരിലുണ്ടായിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച രംഗങ്ങള്‍ ചേതോഹരമാണ്. എന്നാല്‍ നടിയെ കാണാനോ സംസാരിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല.

ദുർവ്യാഖ്യാനിക്കപ്പെട്ടേക്കാം

ദുർവ്യാഖ്യാനിക്കപ്പെട്ടേക്കാം

നടിയെ കണ്ട് സംസാരിക്കുന്നതിന് നിയമപരമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് സലിം ഇന്ത്യ പറയുന്നു. താനിന്ന് ദിലീപ് ഭക്തനായിട്ടാണ് പരക്കെ അറിയപ്പെടുന്നത്. സ്‌നേഹത്തിന്റെ പേരില്‍ നടിയോട് സംസാരിക്കാന്‍ പോയാലും അത് വ്യാഖ്യാനിക്കപ്പെടുക സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നോ ഭീഷണിപ്പെടുത്തിയെന്നോ ആവും. അതോടെ പണി പാളുമെന്നും സലിം ഇന്ത്യ മംഗളത്തോട് പറഞ്ഞു.

ദിലീപ് കുറ്റക്കാരനല്ലെന്നതിന് തെളിവ്

ദിലീപ് കുറ്റക്കാരനല്ലെന്നതിന് തെളിവ്

ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാന്‍ കാരണം മകള്‍ അയാള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതാണെന്നും സലിം ഇന്ത്യ പറയുന്നു.ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യര്‍ ഒരു മാതൃകാ വനിതയാണ്. കേരളത്തിലെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയാണവര്‍. സ്‌നേഹനിധിയായ ഒരമ്മ മഞ്ജുവില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതുമാണ്.

മകൾ അച്ഛനൊപ്പം

മകൾ അച്ഛനൊപ്പം

ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ മഞ്ജുവിന്റെ ആ നന്മയ്‌ക്കൊപ്പം നില്‍ക്കുകയല്ല ചെയ്തത്. ദിലീപിനൊപ്പം താമസിക്കാനാണ് മകള്‍ ഇഷ്ടപ്പെട്ടത്. അതിന്റെ അര്‍ത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷന്‍ ദിലീപില്‍ ഉണ്ടെന്നാണ് എന്നും സലിം ഇന്ത്യ പറഞ്ഞു. സ്‌നേഹമുള്ള ഒരു അച്ഛനും മകനും ഭര്‍ത്താവുമാണ് ദിലീപ്.

താൻ വേട്ടയാടപ്പെടുന്നു

താൻ വേട്ടയാടപ്പെടുന്നു

ദിലീപിനെ ഇന്ന് പിന്തുണയ്ക്കുന്നവരെല്ലാം ജയില്‍വാസ കാലത്ത് ദ്രോഹം ചെയ്തവരാണ് എന്നും സലിം ഇന്ത്യ കുറ്റപ്പെടുത്തി. ദിലീപിനെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് കുറ്റബോധമില്ലെന്നും സലിം ഇന്ത്യ പറഞ്ഞു. ആ നിലപാടിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരം ഭീഷണികള്‍ ലഭിക്കുന്നുണ്ട് എന്നും സലിം ഇന്ത്യ വെളിപ്പെടുത്തി.

ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ

ശിക്ഷിക്കപ്പെട്ടാൽ ആത്മഹത്യ

നടിയുടെ കേസില്‍ ദിലീപ് നിരപരാധിയാണെന്നതിന് തെളിവുകളുണ്ടെന്നും അത് കോടതിയില്‍ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ വ്യക്തമാക്കി. ദിലീപ് ഈ കേസില്‍ ശിക്ഷിക്കപ്പെടില്ല എന്നുറച്ച് വിശ്വസിക്കുന്നു സലിം ഇന്ത്യ. ഇനി എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ദിലീപ് ശിക്ഷിക്കപ്പെട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും സലിം ഇന്ത്യ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അന്വേഷിക്കാൻ നിർദേശം

അന്വേഷിക്കാൻ നിർദേശം

ദിലീപിന് വേണ്ടി സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും അന്വേഷണ സംഘം സ്വാധീനവലയത്തില്‍ ആണെന്നുമാണ് സലിം ഇന്ത്യ പരാതിപ്പെട്ടത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്നും സലിം ഇന്ത്യ ആവശ്യപ്പെട്ടു. ദിലീപിനെതിരെ ഗൂഢാലോചന നടത്തി കൃത്രിമ തെളിവുണ്ടാക്കി എന്ന പരാതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അന്വേഷണം നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുകയുണ്ടായി.

സംശയിക്കാവുന്ന സാഹചര്യങ്ങൾ

സംശയിക്കാവുന്ന സാഹചര്യങ്ങൾ

പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കേസില്‍ ദിലീപിനെ കുരുക്കിയത് എന്നാണ് സലിം ഇന്ത്യ പരാതിപ്പെടുന്നത്. പോലീസുകാരനായ അനീഷിനേയും അന്വേഷണ സംഘം സാക്ഷിയാക്കിയതിനെ സലിം ഇന്ത്യ ചോദ്യം ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു സാധാരണ പൗരന് സംശയം തോന്നാവുന്നതായുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. സുനി ദിലീപിന് ശബ്ദസന്ദേശം അയച്ചുവെന്ന പോലീസുകാരന്റെ വെളിപ്പെടുത്തല്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്ന് സലിം ഇന്ത്യ ആരോപിച്ചു.

ഗൂഢാലോചന ദിലീപിന് എതിരെ

ഗൂഢാലോചന ദിലീപിന് എതിരെ

ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയില്‍ ദിലീപിന്റെ പേരില്ല. ദിലീപിനെതിരെ ഒരു സൂചന പോലും ഇല്ല. അങ്ങനെയിരിക്കെയാണ് കുപ്രസിദ്ധനായ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ ദിലീപ് പ്രതിയായത്. ദിലീപ് എന്ന വ്യക്തിക്ക് മാന്യമായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എങ്കില്‍ അത് ദിലീപിന് എതിരെ അല്ലേ എന്ന് സംശയിക്കാവുന്നതാണ് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പരാതി ഡിജിപിക്ക് കൈമാറി

പരാതി ഡിജിപിക്ക് കൈമാറി

പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം എന്നും അത് പരാതിക്കാരനായ സലിം ഇന്ത്യയേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും അറിയിക്കണം എന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍8ന് ആണ് സലിം ഇന്ത്യ പരാതി നല്‍കിയത്. സലിം ഇന്ത്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ക്കായി ആഭ്യന്തര വകുപ്പ് സെക്രട്ടറി സുബ്രതോ വിശ്വാസ്, ഡിജിപിക്ക് കൈമാറി. ഇക്കാര്യം ആഭ്യന്തര വകുപ്പ് അറിയിച്ചതായി സലിം ഇന്ത്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

English summary
Will committ suicide if Dileep punished in actress case, Says Salim India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X