കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിലോ കോടതിയിലേക്കുള്ള വഴിയിലോ മാർട്ടിനെ വകവരുത്തും!! സലിം ഇന്ത്യയുടെ വെളിപ്പെടുത്തൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ കേസിനെ അപ്പാടെ തകിടം മറിക്കാന്‍ കെല്‍പ്പുള്ളതാണ്. നടി ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയുണ്ടാക്കിയ നാടകമാണ് എന്നുമാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. മാര്‍ട്ടിനെ ആരെങ്കിലും സ്വാധീനിച്ചതിന്റെ ഫലമായിട്ടാണോ ഈ മൊഴിമാറ്റം എന്നതടക്കമുള്ള സംശയം നിലനില്‍ക്കുന്നുണ്ട്. അതിനിടെ മാര്‍ട്ടിന്‍ ഏത് നിമിഷവും കൊല്ലപ്പട്ടേക്കാം എന്ന ആശങ്കയും ഉയര്‍ന്നു വരുന്നുണ്ട്.

ശവശരീരം നായ കടിച്ച് വലിക്കാതെ രണ്ട് നാൾ.. മൃതദേഹത്തിനരികിലെ വെട്ടുകത്തി! ഉത്തരമില്ലാതെ പോലീസ്ശവശരീരം നായ കടിച്ച് വലിക്കാതെ രണ്ട് നാൾ.. മൃതദേഹത്തിനരികിലെ വെട്ടുകത്തി! ഉത്തരമില്ലാതെ പോലീസ്

മാർട്ടിനെ വകവരുത്തിയേക്കാം

മാർട്ടിനെ വകവരുത്തിയേക്കാം

തന്റെ ജീവന്‍ അപകടത്തിലാണെന്നും നടിയും ഒരു നിര്‍മ്മാതാവും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ട്ടിന്‍ കൊല്ലപ്പെടാന്‍ പോലുമുള്ള സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫെഫ്ക അംഗമായ സലിം ഇന്ത്യ. ചാനല്‍ ചര്‍ച്ചയിലാണ് സലിം ഇന്ത്യയുടെ വെളിപ്പെടുത്തല്‍.

സലിം ഇന്ത്യ പറയുന്നു

സലിം ഇന്ത്യ പറയുന്നു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ നടിയുടെ ഡ്രൈവര്‍ കൂടിയായിരുന്നു. ദിലീപിന് അനുകൂലമാകുന്ന തരത്തില്‍ മാര്‍ട്ടിന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന മൊഴി അയാളുടെ ജീവന് ഭീഷണിയുണ്ടാക്കുന്നതാണ് എന്നാണ് സലിം ഇന്ത്യ പറയുന്നത്. ആലുവ സജ് ജയിലില്‍ വെച്ചോ കോടതിയിലേക്ക് കൊണ്ടു പോകും വഴിയോ മാര്‍ട്ടിന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സലിം ഇന്ത്യ വ്യക്തമാക്കി.

സംരക്ഷണം നൽകണം

സംരക്ഷണം നൽകണം

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അതുകൊണ്ട് തന്നെ നടിക്കും നിര്‍മ്മാതാവിനും എതിരായി മാര്‍ട്ടിന്‍ നല്‍കിയ മൊഴി പോലീസ് അന്വേഷിക്കണമെന്നും സലിം ഇന്ത്യ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സത്യങ്ങള്‍ അറിയാവുന്ന മാര്‍ട്ടിന് പ്രത്യേക സംരക്ഷണം നല്‍കണമെന്നും സലിം ഇന്ത്യ ആവശ്യപ്പെട്ടു.

സത്യം പുറത്ത് വരാതിരിക്കാൻ

സത്യം പുറത്ത് വരാതിരിക്കാൻ

കേസുമായി ബന്ധപ്പെട്ട് മാര്‍ട്ടിന്‍ പറഞ്ഞത് ശരിയാണ് എങ്കില്‍ ദിലീപിനെ കുടുക്കാന്‍ വേണ്ടി ഈ സംഭവം ആസൂത്രണം ചെയ്തവര്‍ മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ട്. കാരണം സത്യം പുറത്ത് വരാതിരിക്കാനും തങ്ങളുടെ പേര് പുറത്ത് വരാതിരിക്കാനുമാവും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവര്‍ ശ്രമിക്കുകയെന്നും സലിം ഇന്ത്യ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

മാർട്ടിൻ ജീവിച്ചിരുന്നാൽ

മാർട്ടിൻ ജീവിച്ചിരുന്നാൽ

ദിലീപിനെ 85 ദിവസത്തോളം ജയിലില്‍ ഇടാന്‍ മാത്രം വലിയ പദ്ധതി മെനഞ്ഞവര്‍ മാര്‍ട്ടിനെ വക വരുത്താന്‍ മടിക്കുമോ എന്നും സലിം ഇന്ത്യ ചോദിക്കുന്നു. മാര്‍ട്ടിന്‍ ജീവിച്ചിരുന്നാല്‍ ദിലീപിന്റെ നിരപരാധിത്വം പുറത്ത് വരും. അതുകൊണ്ട് തന്നെ അവര്‍ മാര്‍ട്ടിനെ ഇല്ലാതാക്കില്ല എന്നെങ്ങെനെ പറയാന്‍ കഴിയുമെന്നും സലിം ഇന്ത്യ ചോദിക്കുന്നു. ജീവന്‍ അപകടത്തിലാണ് എന്ന് മാര്‍ട്ടിന്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.

ദിലീപിന് വേണ്ടി കോടതിയിലേക്ക്

ദിലീപിന് വേണ്ടി കോടതിയിലേക്ക്

കേസിലെ വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ പുനരന്വേഷണം വേണമെന്നും സലിം ഇന്ത്യ ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുവാനാണ് സലിം ഇന്ത്യയുടെ നീക്കം. ദിലീപിനെ കുടുക്കിയവരെ ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്ന് കരുതുന്നതായും സലിം ഇന്ത്യ വ്യക്തമാക്കി.

മാർട്ടിന്റെ മലക്കം മറിച്ചിൽ

മാർട്ടിന്റെ മലക്കം മറിച്ചിൽ

മംഗളം ടെലിവിഷനാണ് കഴിഞ്ഞ ദിവസം മാർട്ടിൻ പിതാവ് ആന്റണിയോട് പറഞ്ഞ കാര്യങ്ങൾ പുറത്ത് വിട്ടത്. ആക്രമണം നടിയും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞതായാണ് മംഗളം വാർത്ത. കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്‍ട്ടിന്‍ പിതാവിനോട് വെളിപ്പെടുത്തിയതായും മംഗളം വാര്‍ത്തയില്‍ പറയുന്നു. പോലീസ് അന്വേഷണം കെട്ടുകഥയാണെന്നും മാപ്പ് സാക്ഷിയായ പോലീസുകാരന്‍ അനീഷും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാര്‍ട്ടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

സുനിയോട് സംസാരിച്ചത് നടിയെന്ന്

സുനിയോട് സംസാരിച്ചത് നടിയെന്ന്

നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. നടിയുടെ വീട്ടിലെത്തുമ്പോള്‍ ഫോണ്‍ അവര്‍ക്ക് കൈമാറണമെന്ന് സുനി പറഞ്ഞിരുന്നു. സുനി വല്ലതും പറഞ്ഞ് വിട്ടിരുന്നോ എന്ന് നടി തന്നോട് ചോദിച്ചു. സുനിയുടെ ഫോണ്‍ വന്നപ്പോള്‍ നടി വാങ്ങി സംസാരിച്ചു. യാത്രയിലാകെ സുനിയുടെ ഫോണ്‍ നടി എടുത്തുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടി ഫോണ്‍ തിരിച്ച് കൊടുത്തത് ലാല്‍ ക്രിയേഷന്‍സിലെത്തിയപ്പോളാണ് എന്നും മാര്‍ട്ടിന്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കോടികളുടെ കണക്ക്

കോടികളുടെ കണക്ക്

കാർ യാത്രയ്ക്കിടെ എയര്‍പോര്‍ട്ട് സിഗ്നല്‍ എത്തുമ്പോള്‍ പറയണമെന്ന് തന്നോട് നിര്‍ദേശിച്ചു. സിഗ്നല്‍ എത്തിയപ്പോള്‍ തന്നോട് മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. അതിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ കയറി. വഴിയരികില്‍ കാരവന്‍ കാണുമ്പോള്‍ വണ്ടി നിര്‍ത്തണം എന്ന് പറഞ്ഞു. നടിയും അവരും തമ്മില്‍ കോടികളുടെ കണക്ക് പറയുന്നുണ്ടായിരുന്നു. 80 കോടി, 150 കോടി എന്നെല്ലാം പറയുന്നത് കേട്ടുവെന്നും മാർട്ടിൻ പറഞ്ഞതായി മംഗളം വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു.

നീയെന്നെ ചതിക്കരുതെന്ന്!

നീയെന്നെ ചതിക്കരുതെന്ന്!

പാലാരിവട്ടം കഴിഞ്ഞപ്പോള്‍ വാഹനത്തില്‍ പള്‍സര്‍ സുനി കയറി. കാരവനില്‍ കയറിയ തന്നെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് നടിയുള്ള വാഹനം കാക്കനാട്ടേക്ക് ഓടിച്ച് പോയി. രാത്രി 7.38 മുതല്‍ സുനി നടിയുമായി സംസാരിച്ചത് 15 മിനുറ്റ് ആയിരുന്നു. കാക്കനാട് വിജനമായ സ്ഥലത്ത് നടിയും സുനിയുമുള്ള വാഹനം നിര്‍ത്തിയിട്ടിരുന്നു.നീയെന്നെ ചതിക്കരുത് എന്ന് നടി പള്‍സര്‍ സുനിയോട് പറയുന്നത് കേട്ടതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നുംമംഗളം വാര്‍ത്തയില്‍ പറയുന്നു.

English summary
Salim India about new developments in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X