കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

  • By Anamika
Google Oneindia Malayalam News

ചാലക്കുടി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് ശേഷം സംഘടിതമെന്ന് തോന്നുന്ന തരത്തിലുള്ള ആക്രമണമാണ് ദിലീപിന് നേരിടേണ്ടതായി വന്നത്. സോഷ്യല്‍ മീഡിയാ ആക്രമണം കൂടാതെ പലതരം ആരോപണങ്ങളും പരാതികളും കൂട്ടമായി ദിലീപിനെതിരെ ഉയര്‍ന്നുവന്നു. ഭൂമി കയ്യേറ്റവും സാമ്പത്തിക തട്ടിപ്പും എന്ന് വേണ്ട, ദിലീപിനെ നിലത്ത് നിര്‍ത്തിയിട്ടില്ല മാധ്യമങ്ങള്‍. ഡി സിനിമാസ് പൂട്ടിച്ചത് പോലും ദിലീപിനെതിരായ ഗൂഢാലോചനയെന്ന് ആരോപിക്കപ്പെട്ടു. ഇപ്പോഴിതാ ദിലീപിന് വേണ്ടി ജീവന്‍ കളയാനും തയ്യാറായി ഒരാള്‍.

അഴിയെണ്ണി ഒരു മാസം...ഇനി ദിലീപിന്റെ നിർണായക നീക്കം...! തടയിടാൻ പോലീസ് തന്ത്രം...! പൊടി പാറും..!അഴിയെണ്ണി ഒരു മാസം...ഇനി ദിലീപിന്റെ നിർണായക നീക്കം...! തടയിടാൻ പോലീസ് തന്ത്രം...! പൊടി പാറും..!

ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....ദിലീപിനെ ഇത്ര പേടിയോ...? പൃഥ്വിരാജിന് പിന്നാലെ കുഞ്ചാക്കോ ബോബനും...!! കഷ്ടം തന്നെ മുതലാളീ....

ഡി സിനിമാസ് പൂട്ടിച്ചു

ഡി സിനിമാസ് പൂട്ടിച്ചു

ദിലീപിന്റെ സ്വപ്‌നപദ്ധതിയായ ഡി സിനിമാസ് കഴിഞ്ഞയാഴ്ചയാണ് ചാലക്കുടി നഗരസഭ പൂട്ടിച്ചത്. ഉയര്‍ന്ന വോള്‍ട്ടിലുള്ള ജനറേറ്റര്‍ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന കാരണം പറഞ്ഞായിരുന്നു നഗരസഭയുടെ നടപടി. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

ഒറ്റയാൾ പ്രതിഷേധം

ഒറ്റയാൾ പ്രതിഷേധം

ഡി സിനിമാസ് ജീവനക്കാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ മറ്റൊരു ഒറ്റയാള്‍ പ്രതിഷേധവും ഉയര്‍ന്നു വന്നിരിക്കുന്നു. ഡി സിനിമാസ് പൂട്ടിയതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുകയാണ് സലിം ഇന്ത്യ.

അനിശ്ചിതകാല നിരാഹാര സമരം

അനിശ്ചിതകാല നിരാഹാര സമരം

യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡണ്ടാണ് സലിം ഇന്ത്യ. ഡി സിനിമാസ് തുറക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരമാണ് സലിം പ്രഖ്യാപിച്ചിരിക്കുന്നത്. ചാലക്കുടി മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് സമരം.

പിന്തുണച്ച് ലാൽ ജോസ്

പിന്തുണച്ച് ലാൽ ജോസ്

ഡി സിനിമാസ് അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സലിം ഇന്ത്യയുടെ പ്രതിഷേധം. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ് അടക്കം സലീമിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്.

 ശയനപ്രദക്ഷിണം

ശയനപ്രദക്ഷിണം

സമരം ചെയ്യുന്ന സലീമിന്റെ ചിത്രം ലാല്‍ ജോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്താണ് സലിം ഇന്ത്യ തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ നിരാഹാര സമരം തുടരുകയാണ്.

ഹൈക്കോടതിയിൽ ഹർജി

ഹൈക്കോടതിയിൽ ഹർജി

ഡി സിനിമാസ് പൂട്ടിച്ചതിനെതിരെ തിയറ്റര്‍ സംഘടനയായ ഫിയോക് നിയമനടപടിയിലേക്ക് നീങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. ലൈസന്‍സോട് കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

പലവിധ ആരോപണങ്ങൾ

പലവിധ ആരോപണങ്ങൾ

ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും കെട്ടിട നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടുമായിരുന്നു അവ. എന്നാല്‍ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതല്ലെന്ന് അല്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി. ഡി സിനിമാസ് പൂട്ടിച്ചത് ദിലീപിനെതിരെ ഉള്ള പകപോക്കല്‍ മാത്രമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ദിലീപിന് മാത്രം എന്താണ് പ്രശ്നം

ദിലീപിന് മാത്രം എന്താണ് പ്രശ്നം

കേരളത്തിലെ ഭൂരിപക്ഷം തീയറ്ററുകളിലും ഉയര്‍ന്ന വാള്‍ട്ടിലുള്ള മോട്ടോറുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഡി സിനിമാസ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെയൊന്നും ഇല്ലാത്ത പ്രശ്‌നം ഇവിടെ മാത്രം എന്താണ് എന്ന് ഇവര്‍ ചോദിക്കുന്നതില്‍ കഴമ്പില്ലാതില്ല. ഇക്കാര്യം തിയറ്റര്‍ പൂട്ടിക്കാന്‍ വന്ന മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി

എല്ലാ ലൈസൻസും ഉണ്ട്

എല്ലാ ലൈസൻസും ഉണ്ട്

ഡി സിനിമാസിന് തിയറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആവശ്യമുള്ള എല്ലാ ലൈസന്‍സുകളും പുതുക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഡി സിനിമാസ് പൂട്ടിച്ചത് ദിലീപിനെതിരെയുള്ള വ്യക്തമായ അജണ്ട നടപ്പാക്കല്‍ ആണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

പകപോക്കലെന്ന് ജീവനക്കാർ

പകപോക്കലെന്ന് ജീവനക്കാർ

ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ആരാണ് അധികൃതര്‍ക്ക് പിന്നിലുള്ള ശക്തിയെന്നും ജീവനക്കാര്‍ ചോദിക്കുന്നു. തീയറ്റര്‍ പൂട്ടിക്കുന്നതിന് തലേദിവസം മുന്‍സിപ്പലിറ്റി അധികൃതര്‍ വന്ന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. പൊടുന്നനെ അത് മാറി.കഴിഞ്ഞ ദിവസം തീയറ്റര്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയാല്‍ കോടതിയില്‍ നിന്നും സ്‌റേറ ഓര്‍ഡര്‍ വാങ്ങുമെന്ന് അവര്‍ക്ക് അറിയാവുന്നതിനാലാണ് പൊടുന്നനെ വന്ന് അടപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. വന്ന ഉദ്യോഗസ്ഥര്‍ പകപോക്കലോടെ ആണേ്രത കാര്യങ്ങള്‍ നടപ്പിലാക്കിയത്.

രണ്ടരക്കോടി നികുതി

രണ്ടരക്കോടി നികുതി

ദിലീപിന്റെ ശത്രുക്കള്‍ എല്ലാം വളരെ പ്ലാനിങ്ങോടെ നടപ്പാക്കുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. നികുതി അടക്കുന്നതിലും ഡി സിനിമാസ് വീഴ്ച വരുത്തിയിട്ടില്ല. രണ്ടരക്കോടിയോളം രൂപ ചാലക്കുടി നഗരസഭയിലേക്ക് നികുതി അടച്ചിട്ടുണ്ട്.

ദേ പുട്ടിന് നേരെയും

ദേ പുട്ടിന് നേരെയും

ഡി സിനിമാസ് പൂട്ടിച്ച സ്ഥിതിക്ക് ഇനി ദേ പുട്ടിന് നേരെയും ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഡി സിനിമാസ് പൂട്ടിക്കുന്നതിനിടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ്

ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Salim India's strike fore Dileep's D Cinemas at Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X