കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരേ ഗൂഡാലോചന... അവരെ അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും...

ദിലീപിന്‍റെ ജീവിതം പുസ്തകമാക്കാന്‍ സലിം ഇന്ത്യ

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ജീവിതം പുസ്തകമാവുന്നു. സലിം ഇന്ത്യയെന്ന വ്യക്തിയാണ് ദിലീപിന്റെ കരിയറില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളെ പുസ്തകരൂപത്തില്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിനു ശേഷമുള്ള പ്രധാന സംഭവങ്ങെല്ലാം കോര്‍ത്തിണക്കിയാവും ഈ പുസ്തകം.

നേരത്തേ ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കുമെല്ലാം ഹര്‍ജി നല്‍കിയ ആളാണ് എഴുത്തുകാരന്‍ കൂടിയായ സലിം ഇന്ത്യ.

 ദിലിപീനായുള്ള പോരാട്ടം

ദിലിപീനായുള്ള പോരാട്ടം

ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോള്‍ തുറക്കുന്നതു വരെ സമരം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ സലിം ഇന്ത്യ ശയനപ്രദക്ഷിണം നടത്തിയത് വാര്‍ത്തയായിരുന്നു. നിരാഹാര സമരവും അദ്ദേഹം നടത്തിയിരുന്നു.

ജൂണ്‍ 28 മുതലുള്ള സംഭവം

ജൂണ്‍ 28 മുതലുള്ള സംഭവം

ജൂണ്‍ 28ന് ഉച്ചയ്ക്ക് 12.30നാണ് ദിലീപ് ആദ്യമായി ചോദ്യം ചെയ്യലിനായി ആലുവയിലെ പോലീസ് ക്ലബ്ബില്‍ ഹാജരാവുന്നത്. പിറ്റേ ദിവസം പുലര്‍ച്ചെ 1.15 വരെ 13 മണിക്കൂര്‍ താരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതു മുതല്‍ ദിലീപിന്റെ ജീവിതത്തിലുണ്ടായ സംഭവമാണ് സലിം ഇന്ത്യ പുസ്തകമാക്കുന്നത്.

 ജയില്‍ ജീവിതം, ശ്രാദ്ധം

ജയില്‍ ജീവിതം, ശ്രാദ്ധം

രണ്ടു മാസം പിന്നിട്ട ദിലീപിന്റെ ജയില്‍ വാസത്തെക്കുറിച്ചും അച്ഛന്റെ ശ്രാദ്ധത്തില്‍ കോടതി അനുമതിയെ തുടര്‍ന്നു പങ്കെടുത്തതിനെ കുറിച്ചുമെല്ലാം പുസ്തകത്തില്‍ കുറിക്കും.

കേസിന്റെ നാള്‍വഴികള്‍

കേസിന്റെ നാള്‍വഴികള്‍

കേസിന്റെ നാള്‍ വഴികള്‍ പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തുമെന്ന് സലിം ഇന്ത്യ പറഞ്ഞു. കോടതിയില്‍ നിന്നു ലഭിക്കുന്ന രേഖകള്‍ ഇതിനു വേണ്ടി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഡാലോചന നടത്തി

ഗൂഡാലോചന നടത്തി

ദിലീപ് ജയിലിലായപ്പോള്‍ പിറകില്‍ നിന്നു കുത്തുകയും ചിത്രവധം നടത്താന്‍ ഗൂഡാലോചന നടത്തുകയും ചെയ്തവരുടെ വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ സൂചിപ്പിച്ചു.

 ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു

ദിലീപ് ജയിലിലായ ആദ്യനാളുകള്‍ സലിം ഇന്ത്യ ജയിലിലെത്തി തന്റെ പ്രിയതാരത്തെ സന്ദര്‍ശിച്ചിരുന്നു. അന്വേഷണസംഘത്തിനു മുന്നില്‍ സലിം ഇന്ത്യ മൊഴി നല്‍കുകയും ചെയ്തിരുന്നു.

പുസ്തകത്തിന്റെ രചന

പുസ്തകത്തിന്റെ രചന

ദിലീപ് ആലുവ സബ് ജയിലില്‍ കൊതുകു കടി സഹിച്ച് കഴിയുമ്പോള്‍ താന്‍ മുറിയെടുത്ത് ഫാനിന്റെ ചുവട്ടില്‍ ഇരുന്ന് പുസ്തകം രചിക്കില്ലെന്ന് സലിം ഇന്ത്യ വ്യക്തമാക്കി. മറിച്ച് ആലുവയിലെ കടത്തിണ്ണകളിലും തെരുവുകളിലുമായി താന്‍ എഴുത്ത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറയുന്നു.

പുസത്കത്തിലെ അധ്യായങ്ങള്‍

പുസത്കത്തിലെ അധ്യായങ്ങള്‍

13 മണിക്കൂര്‍, ജയില്‍ വാസം, ശ്രാദ്ധം കഴിഞ്ഞു; കാക്കകള്‍ പറന്നുപോയി... എന്നിങ്ങനെയായിരിക്കും തന്റെ പുസ്തകത്തിലെ വിവിധ അധ്യായങ്ങളെന്ന് സലിം ഇന്ത്യ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പുസ്തകം പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

മിത്രങ്ങളുടെ അവഗണന

മിത്രങ്ങളുടെ അവഗണന

സിനിമകളുമായി കൂട്ടിക്കുഴയ്ക്കുന്ന ഒരുപാട മുഹൂര്‍ത്തങ്ങള്‍ ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു പോയ ആദ്യത്തെ ദിനങ്ങളില്‍ ആലുവ മണപ്പുറത്തു വച്ച കണ്ട പരിചയം പോലും കാണിക്കാതെ മിത്രങ്ങള്‍ ഒഴിഞ്ഞു മാറിയതിനെ കുറിച്ചുമെല്ലാം തന്റെ പുസ്തകത്തില്‍ ഉണ്ടാവുമെന്ന് സലിം ഇന്ത്യ അറിയിച്ചു.

English summary
Salim india to write book about Dileep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X